മുത്തങ്ങയില്‍ 20 ലക്ഷത്തിന്റെ ചരസ് പിടികൂടി

മൈസൂര്‍- പൊന്നാനി കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനായ കോഴിക്കോട് ചെറൂപ്പ ദേശം സ്വദേശി എന്‍ കെ റഷിദിന്റെ മകന്‍ തെഹ്‌സില്‍ ആണ് പിടിയിലായത്

ബത്തേരി: മുത്തങ്ങയില്‍ വന്‍ ലഹരി മരുന്ന് വേട്ട. അന്താരാഷ്ട്ര ലഹരി മാര്‍ക്കറ്റില്‍ 20 ലക്ഷം രൂപ വരുന്ന 2.025 കിലോഗ്രാം ചരസാണ് മുത്തങ്ങ ചെക്‌പോസ്റ്റില്‍ നിന്ന് പിടികൂടിയത്. മൈസൂര്‍- പൊന്നാനി കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനായ കോഴിക്കോട് ചെറൂപ്പ ദേശം സ്വദേശി എന്‍ കെ റഷിദിന്റെ മകന്‍ തെഹ്‌സില്‍ ആണ് പിടിയിലായത്.

ബംഗ്ലൂരുവില്‍ നിന്ന് വാങ്ങി കോഴിക്കോടെത്തിച്ച ശേഷം ഖത്തറിലേക്ക് ചരസ് കടത്തുകയായിരുന്നു പദ്ധതി. സംഭവത്തില്‍ പിടിയിലായ 27 കാരനെതിരെ നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് പ്രകാരം കേസുടത്തിട്ടുണ്ട്. മയക്കുമരുന്ന മാഫിയയുടെ കണ്ണിയാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. 10 വര്‍ഷം മുതല്‍ 20 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.

Exit mobile version