സ്വര്‍ണ്ണ വിലയില്‍ ഇടിവ്; പവന് 280 രൂപ കുറഞ്ഞു

അന്താരാഷ്ട്ര വിപണിയിലെ വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ ഇടിവ്. പവന് 280 രൂപ കുറഞ്ഞ് 24,520 രുപയിലെത്തി. ഗ്രാമിന് 3,065 രൂപ. ഈ മാസം തുടക്കത്തില്‍ തന്നെ വന്‍ ഇടിവാണ് സ്വര്‍ണ്ണ വിലയിലുണ്ടായിരിക്കുന്നത്.

അന്താരാഷ്ട്ര വിപണിയിലെ വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഫെബ്രുവരിയില്‍ പവന്റെ ഉയര്‍ന്ന നിരക്ക് 25,160 രൂപയായിരുന്നു.

Exit mobile version