അമ്മയെയും വല്ല്യമ്മയെയും അനായാസം അവതരിപ്പിച്ച് കുഞ്ഞാറ്റയും: വൈറലായി ടിക് ടോക്

അഭിനയത്തില്‍ താനും ഒട്ടും പിറകിലല്ലെന്ന് തെളിയിച്ച് മനോജ് കെ ജയന്റെയും ഉര്‍വശിയും മകള്‍ തേജാലക്ഷ്മിയെന്ന കുഞ്ഞാറ്റയും. ടിക്ക് ടോക്കിലെ ഡബ്‌സ്മാഷിലൂടെയാണ് കുഞ്ഞാറ്റ അഭിനയമികവ് തെളിയിച്ചിരിക്കുകയാണ്. അമ്മ ഉര്‍വശിയുടെയും വല്യമ്മ കല്‍പനയുടെയും സംഭാഷങ്ങള്‍ അനായാസമാണ് കുഞ്ഞാറ്റ ചെയ്തിരിക്കുന്നത്.

മികച്ച പിന്തുണയാണ് കുഞ്ഞാറ്റയുടെ ഡബ്‌സ്മാഷ് വീഡിയോകള്‍ക്ക് ലഭിക്കുന്നത്. താര കുടുംബത്തിലെ ഇളം തലമുറക്കാരി ഒട്ടും മോശമാക്കിയിട്ടില്ലെന്നാണ് അഭിപ്രായം നിറയുന്നത്. പലയിടത്തും കുഞ്ഞാറ്റ വല്യമ്മ കല്‍പനയെ ഓര്‍മിപ്പിച്ചു എന്നും ചിലര്‍ അഭിപ്രായപെടുന്നുണ്ട്.

കൂടാതെ ദിലീപ്, നമിത പ്രമോദ്, ഹരീഷ് കണാരന്‍, നിത്യ മേനോന്‍ എന്നിവരുടെയും തമിഴ് ചിത്രങ്ങളിലെ സംഭാഷങ്ങളും കുഞ്ഞാറ്റ ഡബ്സ്മാഷിലൂടെ അവതരിപ്പിക്കുന്നുണ്ട്.

Exit mobile version