പ്രമുഖ സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു, വിടപറഞ്ഞത് മനോജ് കെ ജയന്റെ പിതാവ്

kj jayan|bignewslive

കൊച്ചി: പ്രമുഖ സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു. സിനിമാ താരം മനോജ് കെ ജയന്‍ മകനാണ്.

അറുപത് വര്‍ഷത്തോളമാണ് സംഗീത ലോകത്ത് സജീവമാണ് ജയന്‍. സംഗീത ജീവിതത്തില്‍ അദ്ദേഹം സിനിമാ ഗാനങ്ങള്‍ക്കും ഭക്തി ഗാനങ്ങള്‍ക്കും കെ ജി ജയന്‍ സംഗീതം നല്‍കി.

അദ്ദേഹം ജയവിജയ എന്ന പേരില്‍ ഇരട്ട സഹോദരനൊപ്പം നിരവധി കച്ചേരികള്‍ നടത്തിയിരുന്നു. കര്‍ണാടക സംഗീതത്തെ ജനകീയനാക്കിയ സംഗീതജ്ഞന്‍ കൂടിയായിരുന്നു കെ ജി ജയന്‍.

അദ്ദേഹത്തെ 2019 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, ഹരിവരാസനം അവാര്‍ഡ് എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഭാര്യ: പരേതയായ വി.കെ.സരോജിനി. (മുന്‍ സ്‌കൂള്‍ അധ്യാപിക). മക്കള്‍: ബിജു കെ.ജയന്‍, നടന്‍ മനോജ് കെ. ജയന്‍. മരുമക്കള്‍: പ്രിയ ബിജു, ആശ മനോജ്.

Exit mobile version