ഫോട്ടോയ്ക്ക് ഒട്ടും ക്ലാരിറ്റി ഇല്ല, എന്നത് സത്യം, പക്ഷേ ഓര്‍മ്മകള്‍ക്ക് ഹൈ റെസൊലൂഷന്‍ ആണ്; രജനികാന്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മനോജ് കെ ജയന്‍

Manoj K Jayan | Bignewslive

തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ എഴുപതാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. സോഷ്യല്‍മീഡിയയിലും ആരാധകര്‍ക്കിടയിലും നിറഞ്ഞുനിന്നത് രജനികാന്ത് തന്നെയായിരുന്നു. ഇപ്പോള്‍ രജനികാന്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് മനോജ് കെ ജയന്‍ പങ്കുവച്ച ചിത്രമാണ് വൈറലാകുന്നത്.

‘ഫോട്ടോയ്ക്ക് ഒട്ടും ക്ലാരിറ്റി ഇല്ല,എന്നത് സത്യം. എങ്കിലും ഓര്‍മ്മകള്‍ക്ക് ഹൈ റെസൊലൂഷന്‍ ആണ്. ഈ ഫോട്ടോ എക്കാലത്തും നിധി പോലെ സൂക്ഷിക്കുന്നു. എന്റെ സൂപ്പര്‍ സ്റ്റാറിനൊപ്പം(‘1992′). ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനം, ജന്മദിനാശംസകള്‍ രജിനി സാര്‍…’ പഴയകാല ചിത്രം പങ്കുവച്ച് മനോജ് കുറിക്കുന്നു.

കെ. ബാലചന്ദ്രന്‍ സംവിധാനം ചെയ്ത്, 1975 ആഗസ്റ്റ് 18ന് റിലീസായ അപൂര്‍വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെ ആയിരുന്നു രജനികാന്ത് അരങ്ങേറ്റം കുറിച്ചത്. 1988 അമേരിക്കന്‍ ചിത്രമായ ബ്ലഡ്‌സ്റ്റോണില്‍ ഇന്ത്യന്‍ ടാക്സി ഡ്രൈവറായും രജനി വേഷമിട്ടു. 1978 ല്‍ ഐ വി ശശി സംവിധാനം ചെയ്ത അലാവുദ്ദീനും അത്ഭുതവിളക്കും എന്ന മലയാള ചിത്രത്തിലും രജനി അഭിനയിച്ചിട്ടുണ്ട്.

Exit mobile version