കരിങ്കുരങ്ങുകളുടെ നിറം മാറുന്നു, ആശങ്കയോടെ ശാസ്ത്ര ലോകം

ദക്ഷിണ അമേരിക്കന്‍ രാജ്യമായ കോസ്റ്ററിക്കയില്‍ കരിങ്കുരങ്ങുകളുടെ നിറം മാറുന്നു. ദക്ഷിണ അമേരിക്കന്‍ മഴക്കാടുകളിലെല്ലാം സജീവ സാന്നിധ്യമുള്ള കരിങ്കുരങ്ങുകളിലെ അപൂര്‍വ്വ പ്രതിഭാസം ആശങ്കയോടെയാണ് ശാസ്ത്രലോകം കാണുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 20 ലേറെ കുരങ്ങുകളില്‍ കറുപ്പിന് പകരം മഞ്ഞനിറം പടരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. നിറംമാറുന്ന കുരങ്ങുകളുടെ എണ്ണം കൂടിയതോടെ ഇതേകുറിച്ചുള്ള പഠനങ്ങളും ആരംഭിച്ചു.

നിറം മാറുന്ന കുരങ്ങുകളുടെ ശരീരത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്ന മെലാനിലിലുള്ള വ്യത്യാസമാണ് ഗവേഷകര്‍ ആദ്യം കണ്ടെത്തിയത്. കറുത്ത നിറമുള്ള കുരങ്ങുകളില്‍ മെലാനിന്റെ ഒരു വിഭാഗമായ യുമെലാനിനാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. അതേസമയം നിറം മാറുന്ന കുരങ്ങുകളില്‍ യുമെലാനിനൊപ്പം തന്നെ ഫിയോമെലാനിനും ഉത്പാദിപ്പിക്കപ്പെടുന്നതായാണ് കണ്ടെത്തിയത്. ഈ ഫിയോമെലാനില്‍ കുരങ്ങുകളുടെ രോമങ്ങള്‍ക്ക് മഞ്ഞനിറം നല്‍കുകയാണ്. അതേസമയം കുരങ്ങുകള്‍ ധാരാളമായി കാണപ്പെടുന്ന സ്ഥലത്തെ അമിത സള്‍ഫറിന്റെ ഉപയോഗവും ഈ നിറംമാറ്റത്തിന് കാരണമാകുന്നു.

Exit mobile version