സംസ്ഥാനത്ത് ഉപരിപഠനത്തിന് കൂടുതല്‍ അവസരങ്ങള്‍ തുറന്നിട്ട് സര്‍വകലാശാലകള്‍; പുതിയ കോഴ്‌സുകള്‍ക്ക് അനുമതിയായി, നിലവിലുള്ള കോഴ്സുകളില്‍ സീറ്റും വര്‍ധിപ്പിച്ചു

തിരുവനന്തപുരം: ഈ അദ്ധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ പുതിയ കോഴ്സുകള്‍ക്ക് അനുമതിയായി. ഉന്നതവിദ്യാഭ്യാസമന്ത്രി കെടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്.

പുതിയ കോഴ്‌സുകള്‍ക്ക് അപേക്ഷ നല്‍കിയ ഇന്‍സ്‌പെക്ഷന്‍ ടീം കണ്ടെത്തിയ എല്ലാ സ്വാശ്രയ കോളേജുകളിലും ഓരോ കോഴ്‌സുകള്‍ വീതം 2019-20 അക്കാദമിക്ക് വര്‍ഷം തന്നെ തുടങ്ങാന്‍ അനുവാദം നല്‍കിക്കൊണ്ടുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ഇന്ന് പുറത്തിറങ്ങി.

ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളിലെ നിലവിലുള്ള കോഴ്‌സുകളിലെ സീറ്റുകള്‍ക്ക് 20% മാര്‍ജിനല്‍ വര്‍ധനവും അതോടൊപ്പം സ്വാശ്രയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ സയന്‍സ് വിഷയങ്ങള്‍ക്ക് പഠിക്കാന്‍ കഴിയുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ഇരുപതായും ആര്‍ട്‌സ് ആന്റ് കൊമേഴ്‌സ് വിഷയങ്ങള്‍ക്ക് 25 ആയും ഡിഗ്രി തലത്തില്‍ സയന്‍സ് വിഷയങ്ങള്‍ക്ക് നാല്‍പതും ആര്‍ട്‌സ് ആന്റ് കൊമേഴ്‌സ് വിഷയങ്ങള്‍ക്ക് അറുപതായും വര്‍ധിപ്പിച്ച് കൊണ്ടുള്ള ഉത്തരവും പുറത്തിറങ്ങി.

ഗവണ്‍മെന്റ്, എയ്ഡഡ്, സ്വാശ്രയ കോളേജുകളില്‍ SC/ST ക്വോട്ട നികന്നിട്ടില്ലെങ്കില്‍ OEC/OBC/General ക്യാറ്റഗറിയില്‍ ഉള്ള അപേക്ഷകര്‍ക്ക് ഒഴിവുവരുന്ന അത്തരം സീറ്റുകള്‍ നല്‍കാന്‍ സ്ഥാപന മേധാവികള്‍ക്ക് അനുവാദം നല്‍കിക്കൊണ്ടുള്ള വിജ്ഞാപനവും പുറത്തിറങ്ങി. ബന്ധപ്പെട്ട സംവരണ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഇല്ലെങ്കില്‍ കോഴ്‌സ് കാലയളവ് മുഴുവന്‍ പ്രസ്തുത സീറ്റുകള്‍ ഒഴിച്ചിടേണ്ട അവസ്ഥക്കാണ് ഇതോടെ അറുതിയാവുന്നത്.

നിയമസഭയില്‍ പറഞ്ഞ കാര്യങ്ങള്‍ കാലവിളംബരം കൂടാതെ നടപ്പിലാക്കാനായതില്‍ ഏറെ സന്തോഷമുണ്ട്. നൂറു കണക്കിന് വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസ മോഹങ്ങള്‍ക്ക് ചിറകുകള്‍ നല്‍കാന്‍ ഈ ഉത്തരവുകളിലൂടെ സാധിക്കും.

കോളേജുകളില്‍ അനുവദിച്ച പുതിയ കോഴ്‌സുകളുടെ ഇന്‍ടേക്ക് അതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാക്കാമെന്ന് യൂണിവേഴ്സിറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിജ്ഞാപനത്തില്‍ പ്രത്യേകം അത് പറഞ്ഞിട്ടുമുണ്ട്. സര്‍വകലാശാലകള്‍ പരിശോധിച്ച് സൗകര്യം ഉറപ്പുവരുത്തി ശുപാര്‍ശ ചെയ്ത എല്ലാ സ്ഥാപനങ്ങള്‍ക്കും കോഴ്‌സുകള്‍ അനുവദിച്ചിട്ടുണ്ട്. ആരോടും ഒരു വിവേചനവും സര്‍ക്കാര്‍ കാണിച്ചിട്ടില്ല.

CALICUT UNIVERSITY
—————————————
(New unaided Programmes in unaided self financing arts & science colleges)

WAYANAD DISTRICT
…………………………………….
1)
Jayasree Arts and Science College, Pulpally
M.Com Finance – 15

KOZHIKODE DISTRICT
…………………………………….
2)
Co-operative Arts & Science College, Kurikkilad
M.Com Finance – 15
3)
Golden Hills Arts & Science College, Elettil
B.A. Public Administration – 24
4)
JDT Islam Arts & Science College, Vellimadukunnu
BA English Language & Literature – 24
5)
KMO Arts & Sciences College, Koduvally
MA English – 15
6)
Malabar Arts & Science College for Women, Chekkiad
B.Sc Psychology – 24
7)
Malabar College of Arts and Science, Moodadi
B.Com Computer Application – 40
8)
Markaz College of Arts Science Karanthur
M.Sc Psychology – 10
9)
Peekay CICS Arts & Science College, Mathara
MSc Psychology – 10
10)
Sree Narayana Guru College Chelannur
MSc Mathematics – 15

MALAPPURAM DISTRICT
…………………………………….11)
GEMS Arts & Science College, Ramapuram
MSc Geology – 10
12)
Al-Jamia Arts & Science College Pooppalam, Valambur
MA Arabic – 15
13)
Blossom Arts & Science College, Valiyaparamba
MSc Psychology – 10
14)
Grace Valley College of Arts & Science, Maravattom
MSc Chemistry – 10
15)
ISS Arts & Science College, Ponniakurssi
MA English – 15
16)
Khidmath Arts and Science College, Edakkulam, Thirunavaya
BA Sociology – 40
17)
Luminous Arts and Science College, Vettichira
B.Com Computer Application – 40
18)
Majlis Arts & Science College, Puramannur
BA Visual Communication – 30
19)
Nasra College of Arts & Science, Thirurkad
BA Sociology – 40
20)
Priyadarsini Arts & Science College, Melmuri
MA Gandhian Studies – 15
21)
Safa College of Arts and Science, Pookattiri
MA Economics – 15
22)
SAFI Institute of Advanced Study, Vazhayur
BA English Language & Literature – 24
23)
St. Mary’s College, Puthanangadi
BA Political Science – 40
24)
Vedavyasa College of Arts and Science, Vazhayoor
BSc Physics – 24

PALAKKAD DISTRICT
…………………………………….
25)
Bharath Matha College of Arts & Sciences, Kozhinjampara
B.Com Finance – 40
26)
KSHM Arts and Science College, Edathunattukara
MCom Finance – 15
27)
Lement College of Advanced Studies, Mele Pattambi
BSc Chemistry – 24
28)
Najath College of Science and Technology, Mannarkkad
MSc Psychology – 10
29)
SEEDAC College of Arts & Science, Mannarkkad
BSc Physics – 24

THRISSUR DISTRICT
…………………………………….
30)
Ansar Women’s College, Perumplavu
MSc Clinical Psychology – 10
31)
Don Bosco College, Mannuthy
BA English Language & Literature – 24
32)
Lakshmi Narayana Arts and Science College, Mayannur
BSc Mathematics – 24
33)
Nirmala College of Arts and Science, Kunnappilly
BSc Food Technology- 24
34)
Sahradaya College of Advanced Studies, Kodakara
BPEd (4Year Integrated)40
35)
St. Joseph’s Arts and Science College, Pavaratty
BBA Finance – 30
36)
Mar Osthatheos college, Perumpilavu, Thrissur
M.Com – 15
37)
Baithul Izza Arts & Science College, Madavoor, Narikuni, Kozhicode
B.Com Professional – 40
—————————————-
MAHATHMAGANDHI UNIVERSITY
—————————————-
1) Sahyajyothi Arts and Science College, Kumily
M.A. English–20
2)
KMEA College of Arts and Science, Kuzhivelipady, Aluva
M.Com Finance & Taxation-20
3)
KMM College of Arts and Science, Trikkakara
B.Sc Psychology-40
4)
Mount Carmel College, Karukadom,Kothamangalam
MSc Psychology-20
5)
Mount Royal College, Sooryanelli, Idukki
B.Sc Culinary Arts & Catering Technology (Permanent Seat Increase 30 to 60)-30
6)
Jaibharath Arts & Science College, Perumbavoor
B.Com Model 1 Finance and Taxation-40
7)
SCMS School of Technology & Management, Muttom, Aluva , BCA-40
8)
Mar Athansios College for Advanced Studies (MACFAST), Thiruvalla
MSc Bio-Nanotechnology-20
9)
Mar Elias College, Kottapady, Kothamangalam
MSW—20
10)
Mar Ivanios College of Advanced Studies, Chengaroor, Mallappally
M.Com Finance & Taxation-20
11)
St. Thomas College of Advanced Studies, Edamury, Ranni
BA English Language and Literature Model II Vocational Journalism-40
12)
Nirmala Arts & Science College, Mulamthuruthy
BSc Psychology-40
13)
Yeldo Mar Baselius College, Kothamangalam
BA Animatin and Visual Effects Model III-40 14)
ILM College of Arts and Sciences, Methala, Perumbavoor
BSc Psychology-40
15)
Swamy Saswathikananda College, Poothotta
BA English Language and Literature Model I (Permanent seat increase) 24 to 40–16
16)
Kristu Jyoti College of Management and Technology, Changanacherry
B.Sc Psychology (Additional Batch)-24
17)
Sree Narayana Guru College of Advanced Studies, Pampanar
M.Com Finance-20
18)
St. Antony’s College Peruvanthanam, Peermedu
Bachelor of Fashion Technology-40
19)
St. Joseph College of Communicatin, Changanacherry, Kottayam
B.Com Model I (Finance & Taxation)-40
20)
Christ College, Puliyanmala, Kattapana
M.Com Finance and Taxation-20
21)
JPM Training College, Labbakkada
B.Ed (Additional Batch)-One unit
22)
Mar Gregorious Abdul Jaleel Arts and Science College, North Paravoor
MA English-20
23)
Ilahia College of Arts and Science, Pezhakkappilly, Moovattupuzha
BSc Psychology-40
24)
MES T.O. Abulla Memorial College,Kunnukara, Aluva
B.Sc Psychology-40
25)
St. Thomas College of Advanced Studies, Parakkathanam
M.Com Finance and Taxation-15
26)
St. Thomas College, St., Thomas Mount, Thavalappara
B.Sc Psychology-40
27)
SSM College, Rajakkad, Idukki
M. Com Finance-20
28)
MES College, Erumely
M.A. Economics-20
29)
Girijyoti College, Vazhathoppu
M.Com Finance and Taxation-20
30)
Sree Narayana Guru College of Arts & Science, Paingottoor, Kadavoor, Kothamangalam
MSW-20
31)
St. Kuriakose College of Management and Science, Kuruppampady, Ernakulam
BA Economics-40
32)
Bishop Vayalil Memorial Holy Cross College, Cherpunkal P.O, Pala, Kottayam
BA Multimedia-40

Exit mobile version