ഉദ്യോഗസ്ഥ പീഡനം മൂലം സർക്കാർ ജോലി രാജിവെയ്ക്കുന്നെന്ന് ദമ്പതികൾ; താറടിച്ച് കാണിക്കാനുള്ള ശ്രമമെന്ന് കെടി ജലീൽ എംഎൽഎ

മലപ്പുറം: ഉദ്യോഗസ്ഥരുടെ പീഡനം മൂലം സർക്കാർ ജോലി രാജിവെയ്ക്കുകയാണെന്ന ദമ്പതികളുടെ പരാമാർശം തന്നെ താറടിച്ചു കാണിക്കാനുള്ള ശ്രമമെന്ന് കുറ്റപ്പെടുത്തി കെടി ജലീൽ എംഎൽഎ. ഫാഷിസ്റ്റ് ശക്തികളുടെ പ്രേരണയാലാണ് ദമ്പതികൾ തനിക്കെതിരെ പത്രസമ്മേളനം നടത്തിയതെന്നാണ് എംഎൽഎ ആരോപിക്കുന്നത്.

അവർ ഉന്നയിച്ച വിഷയം വസ്തുകളുമായി പുലബന്ധം പോലുമില്ലാത്തതാണെന്നും കെടി ജലീൽ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ജെയ്‌സന്റെ കാര്യത്തിൽ നടന്നതെന്താണെന്ന് തിരുനാവായ മൃഗാശുപത്രിയിലെ ഡോക്ടർ നിമയോടോ ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരോടോ ചോദിച്ചാൽ മനസ്സിലാക്കാവുന്നതാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

ഒരു ഘട്ടത്തിലും ഞാനറിഞ്ഞോ അറിയാതെയോ ജെയ്‌സന്റെ വിഷയത്തിൽ ഇടപെട്ടിട്ടില്ല. ജെയ്‌സന്റെ മേലുദ്യോഗസ്ഥ ഡോ. നിമയുടെ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്. ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരോട് തിരക്കിയാൽ നിജസ്ഥിതി അറിയാമെന്നും കെ ടി ജലീൽ കുറിച്ചു.

also read- ലിജോയുടെ ഏതാണ്ട് എല്ലാ സിനിമകളെക്കുറിച്ചും മോഷണാരോപണം ഉണ്ട്; ഹലിത ഷമീമിന്റെ ആരോപണത്തിന് പിന്തുണയുമായി പ്രതാപ് ജോസഫ്

തവനൂർ വൃദ്ധസദനത്തിലെ മേട്രണായ ജയ്‌സന്റെ ഭാര്യ അനിത മേരിക്ക് നിലവിൽ ഒരു പ്രശ്‌നവും അവിടെ ഉള്ളതായി അറിവില്ല. രണ്ടര വർഷം മുമ്പ് വൃദ്ധസദനത്തിൽ സൂപ്രണ്ടായി ജോലി ചെയ്തിരുന്ന വ്യക്തിയും അവരും തമ്മിൽ ചില പ്രശ്‌നങ്ങളുള്ളതായി ശ്രദ്ധയിൽ പെട്ടിരുന്നു. അത് പരിഹരിക്കാനാണ് ശ്രമിച്ചതെന്ന് കെടി ജലീൽ വിശദീകരിച്ചു.

Exit mobile version