പ്രാര്‍ത്ഥനകളും ചികിത്സയും യാഥാര്‍ത്ഥ്യമായി: സോനമോള്‍ കണ് നിറയെ കാഴ്ചകള്‍ കണ്ട് വീട്ടിലേക്ക്

തൃശ്ശൂര്‍: മലയാളികളുടെ പ്രാര്‍ത്ഥന ഫലം കണ്ടു, സോനമോള്‍ വിദഗ്ദ ചികിത്സയ്ക്ക് ശേഷം നാട്ടിലേക്ക് തിരിച്ചു. ലക്ഷക്കണക്കിന് മലയാളികളുടെ നൊമ്പരമായിരുന്ന സോനമോള്‍ കണ്ണ് തുറന്ന് വീണ്ടും കാഴ്ചകള്‍ കണ്ട് തുടങ്ങി.

രാത്രി പത്ത് മണിയോടെ സോന മോളും കുടുംബവും തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങുമെന്നാണ് വിവരം. ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്നും അച്ഛന്‍ ബാബു അമ്മ ലീനയും ഡോക്ടര്‍ രാഹുലും കൂടെയുണ്ട്.

തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം കാഴ്ച നഷ്ടപ്പെട്ട ദ സോനമഓള്‍ മലയാളിയുടെ നൊമ്പരമായിരുന്നു. ഹൈദരാബാദ് പ്രസാദ് ഐ കെയര്‍ ഹോസ്പിറ്റലിലായിരുന്നു സോന മോളുടെ ചികിത്സ. മെയ് 12 തീയ്യതി ആണ് ഹൈദരാബാദിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ട് പോയത്.

Exit mobile version