ജനങ്ങളോടൊപ്പം നില്‍ക്കുന്ന രമ്യയെ മനസിലാക്കുന്ന ഒരാള്‍ വന്നാല്‍ അദ്ദേഹത്തെ ജീവിതത്തിലേക്ക് കൂട്ടും: വിവാഹസ്വപ്‌നങ്ങള്‍ പങ്കുവച്ച് ആലത്തൂരിന്റെ ‘പെങ്ങളൂട്ടി’

തൃശ്ശൂര്‍: ആലത്തൂരിലെ മിന്നും വിജയത്തിന് ശേഷം സോഷ്യല്‍ മീഡിയയിലെ താരമാണ് രമ്യ ഹരിദാസ്. സിറ്റിങ് എംപിയായ പികെ ബിജുവിനെയാണ് രമ്യ തോല്‍പിച്ചത്.

സ്ഥാനാര്‍ഥിയായതു മുതല്‍ സോഷ്യല്‍ മീഡിയയിലെ താരമായിരുന്നു രമ്യ. പാട്ടുപാടിയും ജനങ്ങളോട് നേരിട്ടു സംവദിച്ചുമെല്ലാമുള്ള പ്രചാരണം രമ്യയെ ആലത്തൂരിന്റെ സ്വന്തം ‘പെങ്ങളൂട്ടി’യാക്കി മാറ്റി.

പൊതുജീവിതത്തില്‍ തിളങ്ങുന്ന രമ്യ കുടുംബജീവിതത്തെ കുറിച്ചുള്ള സ്വപ്‌നങ്ങളും പങ്കുവയ്ക്കുകയാണ്. തിരഞ്ഞെടുപ്പ് തിരക്ക് കഴിഞ്ഞാല്‍ വിവാഹം കഴിക്കണമെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. അതേക്കുറിച്ച് ആലോചിക്കും. അതും നടക്കുമെന്ന് കരുതുന്നു.

കുടുംബം ജീവിതത്തിന്റെ ഭാഗമാണ്. ജനങ്ങളോട് ഒപ്പം നില്‍ക്കുന്ന സമയത്ത്, ജനങ്ങളോടൊപ്പം നില്‍ക്കുന്ന രമ്യയെ മനസിലാക്കാന്‍ സാധിക്കുന്ന ഒരാള്‍ വന്നാല്‍ അദ്ദേഹത്തേയും ജീവിതത്തിലേക്ക് കൂട്ടി മുന്നോട്ടു പോകും.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കുമായിരുന്നു മുന്‍ഗണന നല്‍കിയിരുന്നത്, ആ രീതിയില്‍ തന്നെ മുന്നോട്ടു പോകും. അതുകൊണ്ട് തന്നെ വിവാഹത്തിന് സമയം കിട്ടിയിട്ടില്ലെന്നും രമ്യ പറയുന്നു. മനോരമന്യൂസിന്റെ നേരെ ചൊവ്വേയിലായിരുന്നു രമ്യയുടെ വെളിപ്പെടുത്തല്‍.

Exit mobile version