പെരിന്തല്‍മണ്ണയില്‍ അസ്സം സ്വദേശിനിയ്ക്ക് കുത്തേറ്റു; അയല്‍വാസി അറസ്റ്റില്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ അസ്സം സ്വദേശിനിയായ യുവതിയെ കുത്തിപരിക്കേല്‍പ്പിച്ചു. ആലിപ്പറമ്പ് ഫാം ഹൗസിലെ ജീവനക്കാരി ആഫിയയ് (22)ക്കാണ് പരുക്കേറ്റത്.

കഴുത്തിന് കുത്തേറ്റ യുവതിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അയല്‍വാസിയായ പ്രതി നിസാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Exit mobile version