കണ്ണൂരില്‍ അക്രമം അഴിച്ചുവിട്ട് മുസ്ലീം ലീഗ്; സിപിഎം പ്രവര്‍ത്തകന്റെ വീട് അടിച്ചു തകര്‍ത്തു, പരിക്കേറ്റ് മൂന്ന് പേര്‍ ആശുപത്രിയില്‍

കണ്ണൂര്‍: തെരഞ്ഞെടുപ്പിന് ശേഷം കണ്ണൂരില്‍ ലീഗിന്റെ അക്രമം. പറശിനി റോഡില്‍ സിപിഎം പ്രവര്‍ത്തകന്റെ വീട് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചു.

പോള ചന്ദ്രന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. വീട്ടിലുണ്ടായിരുന്ന 3 പേര്‍ക്ക് പരിക്കേറ്റു, ഇവരെ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടുപകരണങ്ങള്‍ അക്രമി സംഘം അടിച്ചു തകര്‍ത്തു.

തെരഞ്ഞെടുപ്പിന് ശേഷം കണ്ണൂരില്‍ യുഡിഎഫ് അക്രമം അഴിച്ചുവിടുകയാണ്.

Exit mobile version