ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന് ഇന്ന് കൊടിയേറ്റം; കലാപരിപാടികളുടെ ഉദ്ഘാടനം മമ്മൂട്ടി നിര്‍വ്വഹിക്കും

അംബ, അംബിക, അംബാലിക എന്നീ മൂന്ന് വേദികളിലായിട്ടാണ് കലാപരിപാടികള്‍ നടക്കുക

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന് ഇന്ന് കൊടിയേറ്റം. പൊങ്കാല ഉത്സവത്തോട് അനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനം നടന്‍ മമ്മൂട്ടി നിര്‍വഹിക്കും. ഇന്ന് വൈകുന്നേരം 6.30ന് താരം ക്ഷേത്രത്തിലെത്തും.

അംബ, അംബിക, അംബാലിക എന്നീ മൂന്ന് വേദികളിലായിട്ടാണ് കലാപരിപാടികള്‍ നടക്കുക. പാലിയം ഇന്ത്യ സ്ഥാപകനും ചെയര്‍മാനുമായ ഡോ എം ആര്‍ രാജഗോപാലിന് ആറ്റുകാല്‍ അംബാപുരസ്‌കാരം നല്‍കി ക്ഷേത്രം ട്രസ്റ്റ് ആദരിക്കും. ഇരുപതിനാണ് ആറ്റുകാല്‍ പൊങ്കാല. ഇത്തവണത്തെ പൊങ്കാലയ്ക്ക് 45 ലക്ഷം ഭക്തരെ പ്രതീക്ഷക്കുന്നതായി ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു.

Exit mobile version