സ്വന്തം ആവശ്യത്തിനായി വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തി; ഗൃഹനാഥന്‍ അറസ്റ്റില്‍

കണിച്ചുകുളങ്ങര സ്വദേശി ആനന്ദ് ആണ് അറസ്റ്റിലായത്

ചേര്‍ത്തല: വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയത് ഗൃഹനാഥനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കണിച്ചുകുളങ്ങര സ്വദേശി ആനന്ദ് ആണ് അറസ്റ്റിലായത്. ആലപ്പുഴ- ചേര്‍ത്തല എക്‌സൈസ് സംഘമാണ് ഇയാളെ പിടികൂടിയത്.

എക്‌സൈസ് സംഘം ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നാല് കഞ്ചാവ് ചെടികളും കണ്ടെടുത്തു. ഒന്നര മീറ്റര്‍, ഒന്നേ കാല്‍ മീറ്റര്‍ എന്നീ അളവിലുള്ളവയും രണ്ടുമാസം പ്രായം എത്തിയ കഞ്ചാവ് ചെടികളാണ് വീട്ടില്‍ നിന്ന് കണ്ടെടുത്തത്. രണ്ട് സ്പിരിറ്റ് കേസുകളിലെ പ്രതി കൂടിയായ ഇയാള്‍ സ്വന്തം ആവശ്യത്തിനായി നട്ടുവളര്‍ത്തിയതാണ് ഇവയെന്ന് എക്‌സൈസ് സംഘത്തോട് പറഞ്ഞു.

Exit mobile version