ഫിറോസ് കുന്നംപറമ്പിലും തോറ്റു, തവനൂരില്‍ വിജയക്കൊടി പാറിച്ച് കെടി ജലീല്‍

തവനൂര്‍: ആവേശം നിറഞ്ഞ ഇഞ്ചോടിഞ്ച് പോരാട്ടത്തിനെടുവില്‍ തവനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ടി ജലീല്‍ വിജയക്കൊടി പാറിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പിലിനെ 3066 വോട്ടുകള്‍ക്കാണ് കെടി ജലീല്‍ പരാജയപ്പെടുത്തിയത്.

17,064 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 2016ല്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച കെടി ജലീല്‍ തവനൂരില്‍ നിന്ന് നിയമസഭയിലെത്തിയത്. ജലീല്‍ 68,179 വോട്ടുകളും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇഫ്തിഖറുദ്ദീന്‍ മാസ്റ്റര്‍ 51,115 വോട്ടുകളും നേടി. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രവി തേലത്തിന് 15,801 പേര്‍ വോട്ടു ചെയ്തു.

2011ല്‍ 6,854 വോട്ടായിരുന്നു ജലീലിന്റെ ഭൂരിപക്ഷം. ജലീല്‍ 57,729 വോട്ടുകളും കോണ്‍ഗ്രസിന്റെ വി വി പ്രകാശ് 50,875 വോട്ടുകളും കരസ്ഥമാക്കി. ബിജെപി സ്ഥാനാര്‍ത്ഥിയായ നിര്‍മലാ കുട്ടികൃഷ്ണന്‍ പുന്നക്കലിന് 7,107 വോട്ടാണ് ലഭിച്ചത്. വന്‍ വിജയമാണ് ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വന്തമാക്കിയത്.

അതേസമയം, പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ വിജയിച്ചു. 3840 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ ശ്രീധരനെ ഷാഫി പറമ്പില്‍ പരാജയപ്പെടുത്തിയത്. ഷാഫിയുടെ മൂന്നാം വിജയമാണിത്.

പാലക്കാട് വിജയം ഉറപ്പാണെന്നായിരുന്നു ഇ ശ്രീധരന്‍ പറഞ്ഞിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം ഇ ശ്രീധരനെ ചതിച്ചു. കോന്നിയിലും മഞ്ചേശ്വരത്തും മത്സരിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും കനത്ത പരാജയമാണ് തെരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയത്.

Exit mobile version