‘എന്റെ പേര് പറഞ്ഞു നടക്കുന്ന കപടന്മാരോടൊപ്പമല്ല ഞാന്‍ എന്ന് ഉറപ്പായല്ലോ’ അയ്യപ്പന്റെ വാക്കുകളുമായി സന്ദീപാനന്ദഗിരി, ട്രോള്‍

Sandeepananda Giri | Bignewslive

കൊച്ചി: ശബരിമല വിഷയം ആക്കി അയ്യപ്പന്റെ പേരില്‍ വോട്ടുതേടാന്‍ എത്തിയ ബിജെപി സംപൂജ്യരായതിന് പിന്നാലെ ട്രോളി സ്വാമി സന്ദീപാനന്ദ ഗിരി രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പരിഹാസവുമായി രംഗത്തെത്തിയത്. ‘പ്രിയ ഭക്തരേ എന്റെ പേര് പറഞ്ഞു നടക്കുന്ന കപടന്മാരോടൊപ്പമല്ല ഞാന്‍ എന്ന് നിങ്ങള്‍ക്ക് ഉറപ്പായല്ലോ! ഞാനും എന്റെ ദേവഗണങ്ങളും വിജയനൊപ്പമാണ്. നിങ്ങളുടെ ആവശ്യങ്ങളെ നിങ്ങളാവശ്യപ്പെടാതെ വിജയന്‍ പൂര്‍ത്തീകരിച്ചു തരും…

അതുകൊണ്ട് എന്നെ ഭജിക്കുകയെന്നത് വിജയന്റെ കരങ്ങള്‍ക്ക് ശക്തി പകരുകയെന്നതു തന്നെ. സ്വാമി ശരണം! ! !- നിങ്ങളുടെ സ്വന്തം അയ്യപ്പന്‍’ അദ്ദേഹം പരിഹാസത്തോടെ കുറിച്ചു. സ്വാമി അയ്യപ്പന്റെ ചിത്രവും പങ്കുവെച്ചാണ് അദ്ദേഹം ബിജെപിയെ ട്രോളി രംഗത്തെത്തിയിരിക്കുന്നത്. കുറിപ്പ് ഇതിനോടകം വൈറലായി കഴിഞ്ഞു. 35 സീറ്റെങ്കിലും പിടിക്കും ഭരണം ഉറപ്പാക്കുമെന്ന കെ സുരേന്ദ്രന്റെ വാക്കുകളും ഇന്ന് സോഷ്യല്‍മീഡിയ ട്രോളുന്നുണ്ട്. പറഞ്ഞ വാക്കില്‍ ഒരു സീറ്റ് പോലും പിടിക്കാന്‍ കഴിയാത്തത് ഇന്ന് ബിജെപിക്ക് വന്‍ തിരിച്ചടി കൂടിയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

പ്രിയ ഭക്തരേ എന്റെ പേര് പറഞ്ഞു നടക്കുന്ന കപടന്മാരോടൊപ്പമല്ല ഞാന്‍ എന്ന് നിങ്ങള്‍ക്ക് ഉറപ്പായല്ലോ!
ഞാനും എന്റെ ദേവഗണങ്ങളും വിജയനൊപ്പമാണ്.
നിങ്ങളുടെ ആവശ്യങ്ങളെ നിങ്ങളാവശ്യപ്പെടാതെ വിജയന് പൂര്ത്തീകരിച്ചു തരും…
അതുകൊണ്ട് എന്നെ ഭജിക്കുകയെന്നത് വിജയന്റെ കരങ്ങള്‍ക്ക് ശക്തി പകരുകയെന്നതു തന്നെ.
സ്വാമി ശരണം! ! !

Exit mobile version