സ്‌കൂള്‍ ഓഫ് ഭഗവത് ഗീതയിലൂടെ സ്വാമി സന്ദീപാനന്ദഗിരി തട്ടിപ്പ് നടുത്തുന്നതായി ആരോപണം..! കൈലാസ യാത്രയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി

കൊച്ചി: ആശ്രമം കത്തിയത് മുതല്‍ സ്വാമി സന്ദീപാനന്ദഗിരിക്ക് കഷ്ടകാലം തുടങ്ങി. സ്വാമി നടത്തുന്ന തട്ടിപ്പിന്റെ വിവരങ്ങള്‍ ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കൈലാസ യാത്രയുടെ പേരില്‍ നിരവധി ആളുകളെ സന്ദീപാനന്ദ ഗിരി വഞ്ചിച്ചതായാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശിയാണ് 2014 ല്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. സന്ദീപാനന്ദ ഗിരിയുടെ നേതൃത്വത്തിലുള്ള സ്‌കൂള്‍ ഓഫ് ഭഗവത് ഗീത നടത്തുന്ന കൈലാസ യാത്രയിലെ തട്ടിപ്പിന്റെ കഥകളാണ് പുറത്തു വരുന്നത്. എറണാകുളം സ്വദേശിയായ രാജഭക്തനും ഭാര്യയും 2013 ലാണ് സന്ദീപാനന്ദ ഗിരി നടത്തിയ കൈലാസ യാത്രയ്ക്ക് പോയത്.

കൈലാസ യാത്രയ്ക്കായി ഒരു ലക്ഷം രൂപയായിരുന്നു ഒരാളില്‍ നിന്ന് ഈടാക്കിയത്. എന്നാല്‍ പണം വാങ്ങുമ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും യാത്രയില്‍ സംഭവിച്ചില്ലെന്നു മാത്രമല്ല മാനസരോവര്‍ വരെ എത്തിച്ചു യാത്ര അവസാനിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി. ഭക്തി നിര്‍ഭരമാകുമെന്ന് പ്രതീക്ഷിച്ച യാത്രയില്‍ സന്ദീപാനന്ദ ഗിരിയുടെ മറ്റൊരു മുഖം ആണ് കണ്ടതെന്നും അനുഭവസ്ഥന്‍ പറയുന്നു.

കൂടാതെ സെക്യൂരിറ്റി ഡെപ്പോസിറ്റായി വാങ്ങിയ 10000 രൂപ തിരിച്ചു നല്‍കാതെ സന്ദീപാനന്ദ ഗിരി മുങ്ങുകയായിരുന്നു. ഒടുവില്‍ ഉപഭോക്തൃ കോടതിയില്‍ പരാതി എത്തിയപോള്‍ പണം തിരികെ കൊടുത്തു തടിയൂരി. ഇത്തരം യാത്രയുടെ മറവില്‍ നിരവധി പേരില്‍ നിന്നും സന്ദീപാനന്ദ ഗിരി ലക്ഷങ്ങള്‍ തട്ടിയതായാണ് വിവരം. ആത്മീയ ആചാര്യന്‍ എന്ന് അവകാശപ്പെടുന്ന സന്ദീപാനന്ദ ഗിരിയുടെ മറ്റൊരു മുഖമാണ് ഈ സംഭവങ്ങളിലൂടെ വ്യക്തമാകുന്നത

Exit mobile version