സ്‌കൂള്‍ ഓഫ് ഭഗവത് ഗീതയ്ക്ക് ഗേള്‍ഡ് ഹൗസ് കാറ്റഗറി അംഗീകാരം; കുണ്ടമണ്‍കടവിലെ സാളാഗ്രാം ആശ്രമത്തിനുള്ളത് ഹോം സ്റ്റേ രജിസ്‌ട്രേഷന്‍; ഫൈവ് സ്റ്റാര്‍ സൗകര്യമുള്ള ആശ്രമക്കഥകള്‍ ഇങ്ങനെ… സ്വാമി സന്ദീപാനന്ദഗിരിയ്‌ക്കെതിരെ ആരോപണം

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ച വാര്‍ത്തകളാണ് ഇപ്പോള്‍ പരക്കുന്നത്. എന്നാല്‍ ആര്‍എസ്എസ് ഗുണ്ടകളാണ് ഈ ആക്രമണത്തിന് പിന്നില്‍ എന്ന് സന്ദീപാനന്ദഗിരി ആരോപിക്കുമ്പോഴും ഇതുവരെയും ഒരു പ്രതിയേയും കണ്ടെത്താന്‍ പോലീസിനായില്ല.

എന്നാല്‍ ആശ്രമം കത്തിച്ച വാര്‍ത്ത പുയുമ്പോള്‍ സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനെ ചുറ്റി പറ്റി പുതിയ വിവാദങ്ങളും പുറത്ത് പരുകയാണ്. ആശ്രമത്തിന്റെ മറവില്‍ ഹോം സ്റ്റേ പ്രവര്‍ത്തിക്കുന്നതായി ആരോപണം. സാളാഗ്രാം ആശ്രമം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കേരളാ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റില്‍ ഗേള്‍ഡ് ഹൗസ് കാറ്റഗറിയിലാണ്.

സാളഗ്രാമത്തിന്റെ വെബ് സൈറ്റില്‍ വിശദമായി തന്നെ സാളഗ്രാമത്തെ കുറിച്ച് പറയുന്നുണ്ട്. വിശ്രമിക്കാനും പഠനങ്ങള്‍ നടത്താനും വര്‍ക്ക്‌ഷോപ്പുകള്‍ക്കും ക്യാമ്പുകള്‍ക്കും ബോര്‍ഡ് മീറ്റിങ്ങിനും പറ്റിയ സ്ഥലമാണ് സാളഗ്രാമം. അതായത് സാളഗ്രാമത്തിന്റെ പ്രവര്‍ത്തനം ആശ്രമം വാടകയ്ക്ക് കൊടുത്താണെന്ന് സന്ദീപാനന്ദ ഗിരി തന്നെ വിശദീകരിക്കുന്നു. ഇതോടെ സിസിടിവി ക്യമാറകള്‍ അടക്കം സ്ഥാപിച്ചത് ഹോം സ്‌റ്റേയുടെ സുഗമമായ പ്രവര്‍ത്തനത്തിനാണെന്നും വ്യക്തമാവുകയാണ്. സാളഗ്രാമത്തിലെ അത്യാഡംബരവും ഹോം സ്‌റ്റേ സൗകര്യത്തിന് വേണ്ടിയാണെന്നാണ് സൂചന.

എന്നാല്‍ എല്ലാവരേയും അമ്പരപ്പിക്കുന്ന തരത്തിലുള്ള സൗകര്യങ്ങളും മറ്റും ആശ്രമത്തിനുള്ളിലെ മുറികളില്‍ ഒരുക്കിയിരിക്കുന്നു. ആശ്രമത്തിന്റെ പുറത്ത് നിന്നും നോക്കിയാല്‍ വലിയ ആഡംബരമൊന്നും കാണാനാവില്ല. അകത്തേക്ക് പ്രവേശിക്കുമ്പോള്‍ മുതല്‍ കാണാം ആഡംബരങ്ങളുടെ തുടക്കം. അകത്തളത്തില്‍ ഏകദേശം രണ്ടായിരം സ്‌ക്വയര്‍ ഫീറ്റിനടുത്ത് വലുപ്പമുള്ള നീന്തല്‍ കുളം. പിന്നെ ശീതീകരിച്ച ഓഫീസ് മുറി. അവിടെ നിന്നും പുറത്തേക്ക് പോയാല്‍ കരമനയാറിലെ കുളിക്കടവിലേക്കുള്ള കവാടം. പിന്‍ വശത്തെ മുറ്റം ടൈലുകള്‍ പാകി വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു.

അവിടെ നിന്നും കരമനയാറിന്റെ ദൃശ്യഭംഗി ആസ്വദിക്കാന്‍ സൗകര്യം. ഇവിടെയെല്ലാം സിമന്റു ബഞ്ചുകളും മറ്റും നിര്‍മ്മിച്ചിട്ടുണ്ട്. അതിന്റെ തൊട്ടടുത്തായി കുട്ടികള്‍ക്കായുള്ള ചെറിയ പാര്‍ക്കും സ്ഥാപിച്ചിട്ടുണ്ട്. താഴത്തെ നിലയിലെ കാഴ്ചകള്‍ കഴിഞ്ഞ് മുകളിലേക്ക് പോയാല്‍ ഒരു വശത്ത് ലൈബ്രറി. മറ്റൊരിടത്ത് റെക്കോര്‍ഡിങ് സ്റ്റുഡിയോ. പിന്നെയുള്ളത് നാലു മുറികളാണ്. രണ്ടെണ്ണം വാടകയ്ക്ക് കൊടുത്തിരിക്കുന്നു. ഒന്നില്‍ സന്ദീപാനന്ദഗിരി താമസിക്കുന്നു. മറ്റൊന്ന് ഒഴിഞ്ഞു കിടക്കുന്നു. ആധുനിക രീതിയിലുള്ള എല്ലാ സൗകര്യങ്ങളും ഈ മുറികളില്‍ ഉണ്ട്. മൂന്നാം നിലയില്‍ രണ്ട് ഡോര്‍മിറ്ററിയാണ്. ആവശ്യക്കാര്‍ക്ക് വാടകയ്ക്ക് നല്‍കും.

ഒരു ഏക്കറിനകത്ത് സ്ഥിതി ചെയ്യുന്ന ആശ്രമം 2009 ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ആശ്രമം പിന്നീട് ഹോം സ്റ്റേ ആയി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇത് സംബന്ധിച്ച് അവരുടെ വെബ്‌സൈറ്റില്‍ തന്നെ വിവരം രേഖപ്പെടുത്തിയിട്ടുണ്ട്.

ഇവിടെയാണ് സ്‌ക്കൂള്‍ ഓഫ് ഭഗവത് ഗീതയും പ്രവര്‍ത്തിക്കുന്നത്. ആശ്രമം തീ വച്ചു നശിപ്പിച്ചു എന്ന് പറയുന്നത് മത വികാരം വ്രണപ്പെടുത്താനുള്ള ശ്രമമാണെന്നാണ് ഹൈന്ദവ സംഘടനകള്‍ ഉന്നയിക്കുന്ന ആരോപണം. ഹോംസ്റ്റേ കത്തിച്ചു എന്ന് പറഞ്ഞാല്‍ വിശ്വാസികളുടെ പിന്‍തുണ കിട്ടില്ല. അതിനാലാണ് ആശ്രമം എന്ന പേരില്‍ നടത്തുന്ന ഹോംസ്റ്റേയില്‍ തീവപ്പ് നടത്തിയ സംഭവം ആശ്രമത്തിന് തീ വച്ചു എന്നാക്കി മാറ്റിയത്.

സന്ദീപാനന്ദ ഗിരി 2008 കാലഘട്ടത്തില്‍ ഭഗവത്ഗീതാ പ്രഭാഷണത്തില്‍ കത്തി നില്‍ക്കുന്ന സമയമായിരുന്നു. ഒരു പ്രഭാഷണത്തിന് പോയാല്‍ ദിവസം ഒരു ലക്ഷം രൂപയായിരുന്നു വാങ്ങിയിരുന്നത്. കൂടാതെ ഇയാള്‍ നടന്നു വരുന്ന വഴിയില്‍ ചുവന്ന പരവതാനി വിരിക്കുകയും സ്ത്രീജനങ്ങളെ കൊണ്ട് പുഷ്പവൃഷ്ടി നടത്തുകയും ചെയ്യണം. ഒപ്പമുള്ള പരിവാരങ്ങള്‍ക്ക് ചെലവ് വേറെയും. പ്രഭാഷണത്തിന് പോയാല്‍ താമസിക്കുവാന്‍ അത്യാഡംബരമുള്ള മുറികളും പരിചാരകരും നിര്‍ബന്ധമായിരുന്നു.

Exit mobile version