പാലക്കാട് യുഡിഎഫിന് ഞെട്ടൽ; ജില്ലയിൽ നിന്ന് ലീഗിന്റെ ഷംസുദ്ധീൻ മാത്രം

പാലക്കാട്: പാലക്കാട് ജില്ലയിൽ യുഡിഎഫിന് കനത്തപരാജയം. യുവപ്രതീക്ഷകളായിരുന്ന ഷാഫി പറമ്പിലും വിടി ബൽറാമും ഉൾപ്പടെയുള്ള കോൺഗ്രസിന്റെ മുഴുവൻ സ്ഥാനാർത്ഥികളും തോൽവിയിലേക്ക് നീങ്ങിയതോടെ യുഡിഎഫ് സഖ്യം തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്ക് കൂപ്പുകുത്തുകയാണ്. പാലക്കാട്ടെ 12 മണ്ഡലങ്ങളിൽ ഒരു മണ്ഡലത്തിൽ മാത്രമാണ് യുഡിഎഫിന് നേട്ടമുണ്ടാക്കാനായത്.

മണ്ണാർക്കാട്ടെ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായ ഷംസുദ്ധീൻ മാത്രമാണ് ലീഡ് ചെയ്യുന്നത്. അതേസമയം, കോൺഗ്രസ് കനത്ത തിരിച്ചടി നേരിടുമ്പോൾ മുന്നണിയിലെ രണ്ടാം സ്ഥാനക്കാരായ മുസ്ലിം ലീഗ് പ്രതീക്ഷാവഹമായ മുന്നേറ്റമാണ് കാഴ്ചവെയ്ക്കുന്നത്.

പാലക്കാട് എൻഡിഎയിലെ ഇ ശ്രീധരന് പിന്നിലാണ് സ്ഥലം എംഎൽഎയായ കോൺഗ്രസിന്റെ ഷാഫി പറമ്പിലിന്റെ സ്ഥാനം. നിലവിൽ 200 വോട്ടുകൾക്ക് മാത്രമാണ് ശ്രീധരൻ ലീഡ് ചെയ്യുന്നത്.

Exit mobile version