ധര്‍മ്മടത്ത് പിണറായി വിജയന്‍ ലീഡ് ചെയ്യുന്നു, എല്‍ഡിഎഫിന് മുന്നേറ്റം

കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. ആദ്യഘട്ടത്തില്‍ തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങുമ്പോള്‍ ധര്‍മ്മടത്ത് പിണറായി വിജയനാണ് ലീഡ് ചെയ്യുന്നത്. 110 വോട്ടിനാണ് പിണറായി വിജയന്‍ മുന്നില്‍ നില്‍ക്കുന്നത്. നിലവില്‍ 42 മണ്ഡലങ്ങളോടെ എല്‍ഡിഎഫ് മുന്നേറുന്നു.

957 സ്ഥാനാര്‍ത്ഥികളാണ് തെരഞ്ഞെടുപ്പില്‍ അണി നിരന്നത്. 40,771 ബൂത്തുകളിലായി രേഖപ്പെടുത്തിയ രണ്ട് കോടിയിലധികം വോട്ടുകളാണ് ജനവിധി നിശ്ചയിക്കുന്നത്. തപാല്‍ വോട്ടിന് ശേഷം എട്ടരയ്ക്ക് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങും.

ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുക. ലീഡ് നില തെരഞ്ഞെടുപ്പ് കമ്മീഷന്‍രെ എന്‍കോര്‍ എന്ന സോഫ്റ്റ് വെയറിലാണ് അപ്ലോഡ് ചെയ്യുക. പിന്നീട് വെബ്‌സൈറ്റിലേക്കും അപ്‌ഡേറ്റ് ചെയ്യും. 144 കേന്ദ്രങ്ങളിലായി 633 കൗണ്ടിംഗ് ഹാളുകളാണ് വോട്ടെണ്ണാനായി സജ്ജീകരിച്ചിരിക്കുന്നത്.

527 ഹാളുകള്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും 106 എണ്ണത്തില്‍ തപാല്‍ ബാലറ്റുകളും എണ്ണും. തപാല്‍ ബാലറ്റ് എണ്ണാന്‍ ഓരോ മേശയിലും എആര്‍ഒയെ നിയോഗിച്ചിട്ടുണ്ട്. ഒരു മേശയില്‍ 500 വോട്ടുകള്‍ എണ്ണും. അസാധുവായ ബാലറ്റ് തള്ളും.

Exit mobile version