പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 20 മുതല്‍; തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഫെബ്രുവരിയില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള പത്താം ക്ലാസ്സ് തല പ്രിലിമിനറി പരീക്ഷയുടെ തീയതി പ്രഖ്യാപിച്ച് കേരള പിഎസ്‌സി.

നാലുഘട്ടങ്ങളിലായി നടത്തുന്ന പരീക്ഷ ഫെബ്രുവരി 20-നാണ് ആരംഭിക്കുന്നത്. ഫെബ്രുവരി 25, മാര്‍ച്ച് 6, 13 എന്നിവയാണ് മറ്റ് പരീക്ഷാതീയതികള്‍.

ഫെബ്രുവരി 10 മുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തു തുടങ്ങാം. ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷാസമയം. പരീക്ഷാകേന്ദ്രം സംബന്ധിച്ച വിവരങ്ങള്‍ ഹാള്‍ടിക്കറ്റിലുണ്ടാകും.

എല്‍ഡിസി,ഓഫീസ് അറ്റന്‍ഡന്റ് തുടങ്ങിയ 150 തസ്തികകളിലേക്കുള്ള പ്രാഥമിക പരീക്ഷയാണ് നടത്തുന്നത്. ഒരേ ഉദ്യോഗാര്‍ഥികള്‍ തന്നെ വിവിധ പരീക്ഷകള്‍ എഴുതുന്നതിനാല്‍ എല്ലാ പരീക്ഷകള്‍ക്കുമായി പ്രാഥമിക, മെയിന്‍ പരീക്ഷകള്‍ നടത്താനാണ് പിഎസ്‌സിയുടെ തീരുമാനം. നിയമസഭാതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പ്രിലിമിനറി പരീക്ഷ നടക്കുമോ എന്ന ആശങ്കയിലായിരുന്നു ഉദ്യോഗാര്‍ഥികള്‍.

Exit mobile version