നവവധു ഭര്‍ത്തൃവീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍; പോലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: കല്ലമ്പലത്ത് നവവധുവിനെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലമ്പലം സുനിത ഭവനില്‍ ആതിര (24)ആണ് മരിച്ചത്. വീട്ടിലെ കുളിമുറിയില്‍ കഴുത്തറുക്കപ്പെട്ട നിലയിലാണ് ആതിരയുടെ മൃതദേഹം കണ്ടെത്തിയത്. കൈ ഞരമ്പും മുറിഞ്ഞ നിലയിലാണ്. ഒന്നരമാസം മുമ്പാണ് ആതിര വിവാഹിതയായത്.

ഇന്ന് ഉച്ചയോട് കൂടിയാണ് ആതിരയെ കുളിമുറിയില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. കുളിക്കാന്‍ പോയതിന് ശേഷം കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുളിമുറിയില്‍ കഴുത്തറുത്ത നിലയില്‍ യുവതിയെ കണ്ടെത്തുന്നത്. ഉടനെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. കല്ലമ്പലം പോലീസ് കേസെടുത്തു. ഒന്നര മാസം മുമ്പായിരുന്നു ശരത്തിന്റെയും ആതിരയുടെയും വിവാഹം.

Exit mobile version