കണ്ടു.. പരിചയം പ്രണയം വിവാഹം; കാലെടുത്ത് കുത്തിയ നാൾ മുതൽ പണം വെച്ചാൽ കാണില്ല! അമ്മായിയമ്മയുടെ ആഭരണങ്ങൾ അടിച്ചുമാറ്റി മുക്കുപണ്ടം വെച്ചു, ഈ മരുമകളുടെ വേലകൾ ഞെട്ടിക്കുന്നത്

Newly Married | Bignewslive

കണ്ണൂർ: ബസിൽ വെച്ച് കണ്ടുള്ള പരിചയം പ്രണയത്തിലേയ്ക്ക് വഴിമാറി, പിന്നീട് വിവാഹത്തിലെത്തിയപ്പോൾ അറിഞ്ഞിരുന്നില്ല മരുമകൾ ആരാണെന്നും എന്താണെന്നും. തട്ടിപ്പും വെട്ടിപ്പും വീട്ടുകാർക്കും യുവാവിനും മനസിലായത് വീട്ടിലുള്ള പല വിലപിടിപ്പുമുള്ള സാധനങ്ങൾ കാണാതായതോടെയാണ്. ആൾമാറാട്ടം നടത്തിയായിരുന്നു ഫോട്ടോഗ്രാഫറായ യുവാവിനെ കബളിപ്പിച്ചത്. സംഭവത്തിൽ എറണാകുളം അയ്യമ്പിള്ള കുഴിപ്പിള്ളിയിലെ വെന്മലശ്ശേരി സനിത പ്രദീപിനെ (38) പോലീസ് അറസ്റ്റ് ചെയ്തു.

യുവാവിന്റെ അമ്മയുടെ സ്വർണ്ണാഭരണങ്ങൾ കാണാതായതോടെയാണ് സനിതയുടെ തനിനിറം കുടുംബത്തിന് ബോധ്യപ്പെട്ടത്. മേലെചൊവ്വയിലെ എടക്കണമ്പേത്ത് വസന്ത(65) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സനിത അറസ്റ്റിലായത്. വസന്തയുടെ മകനായ വിവേകിനെ ആറുമാസംമുൻപ് ബസ് യാത്രയ്ക്കിടെയിൽ പരിചയപ്പെട്ട സനിത തന്റെ പേര് അലൈഖയെന്നാണെന്നും മാതാപിതാക്കൾ മരിച്ചതിനാൽ അനാഥയാണെന്നുമാണ് പറഞ്ഞിരുന്നത്.

അങ്ങയെ പോലുള്ളവര്‍ മാത്രമാണ് സൂപ്പര്‍ സ്റ്റാര്‍..! ‘തിലകന്‍ ചേട്ടന്റെ മകന്‍ വെഷമിക്കണ്ട, ഈ കടം ഞാന്‍ വീട്ടും’; വാക്ക് പാലിച്ച് സുരേഷ് ഗോപിയുടെ മധുര സമ്മാനമെത്തി

പരിചയം വളർന്ന് പ്രണയത്തിലേയ്ക്ക് വീണപ്പോൾ ഇരുവരും ക്ഷേത്രത്തിൽ വെച്ച് മാലയിട്ട് വിവാഹ ജീവിതത്തിലേയ്ക്ക് കടന്നു. എന്നാൽ മരുമകൾ എത്തിയ ശേഷം വീട്ടിൽ നിന്നും പണം ഇടയ്ക്കിടെ കാണാതാവുന്നുണ്ടെന്ന് വസന്ത പറഞ്ഞിരുന്നു. അന്നും വസന്തയ്ക്ക് സുനിതയിൽ സംശയമുണ്ടായിരുന്നു. കഴിഞ്ഞ പത്താം തീയതി തന്റെ മുറിയുടെ അലമാര തുറക്കാൻ പറ്റാതായപ്പോൾ അലൈഖയോട് വിവരം പറഞ്ഞു.

അൽപം എണ്ണയാക്കിയാൽ രണ്ടു ദിവസം കഴിഞ്ഞ് തുറക്കാൻ കഴിയുമെന്നായിരുന്നു അവർ നൽകിയ മറുപടി. ഇതുകേട്ട് അമ്മായിയമ്മ ഒരു നിമിഷം സ്തംഭിച്ചു നിന്നു. സംശയം തോന്നി അടുത്ത വീട്ടിലുള്ളവരുടെ സഹായത്തോടെ അലമാര തുറന്നപ്പോൾ അതിൽ സൂക്ഷിച്ചു വെച്ചിരുന്ന നാലര പവന്റെ മാലക്കും മോതിരത്തിനും നിറവ്യത്യാസം തോന്നി. തുടർന്ന് ആഭരണം നഷ്ടപ്പെട്ട കാര്യത്തിൽ അലൈഖയെ സംശയമുണ്ടെന്നും കാണിച്ച് വസന്ത പോലീസിൽ പരാതി നല്‍കുകയായിരുന്നു

മേയർ ആര്യ രാജേന്ദ്രൻ വിവാഹിതയാകുന്നു; താലിചാർത്തുന്നത് ബാലുശ്ശേരി എംഎൽഎ സച്ചിൻദേവ്, ആ ശുഭമുഹൂർത്തം ഒരു മാസത്തിന് ശേഷം

തുടർന്നുള്ള അന്വേഷണത്തിൽ അലമാരയിൽ സൂക്ഷിച്ച ആഭരണം യുവതി മുത്തൂറ്റ് ബാങ്കിൽ പണയം വച്ചതായും എടുത്ത ആഭരണത്തിന് പകരം മുക്കുപണ്ടം അലമാരയിൽ വച്ചതായും മനസ്സിലായി. ഇതിനു പുറമെ, വിവേകിനെ വിവാഹം ചെയ്യുന്നതിനു മുൻപേ വിവാഹിതയായിരുന്ന യുവതി ഈ ബന്ധം വേർപെടുത്തിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. ഇതോടെ വന്നു കയറിയ മരുമകളുടെ സ്വഭാവത്തിൽ അമ്പരന്നിരിക്കുകയാണ് കുടുംബം.

Exit mobile version