ആര്‍ക്കും വായിക്കാന്‍ കഴിയാത്ത മരുന്ന് കുറിപ്പടി; ഡിഎംഒ വിശദീകരണം തേടി

കൊല്ലം: ആര്‍ക്കും വായിക്കാനാകാത്ത വിധത്തില്‍ രോഗിയ്ക്ക് ഒപി ടിക്കറ്റില്‍ കുറിച്ച് മരുന്ന് കുറിപ്പടി സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ടിന്റെ കുറിപ്പടിയാണ് പ്രചരിച്ചത്. സംഭവത്തില്‍ കൊല്ലം ഡിഎംഒ റിപ്പോര്‍ട്ട് തേടി.

തന്റെ കൈയ്യക്ഷരം മോശമാണെന്ന വിശദീകരണമാണ് വിചിത്രമായ മരുന്ന് കുറിപ്പടി നല്‍കിയ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടേത്. ഈ മാസം നാലിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയ രോഗിക്ക് ഡ്യൂട്ടി ഡോക്ടര്‍ നല്‍കിയ മരുന്ന് കുറിപ്പടി, ഫാര്‍മസിയില്‍ ഉള്ളവര്‍ക്ക് പോലും വായിക്കാന്‍ കഴിഞ്ഞില്ല. കുറിപ്പടിയുടെ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് ഡിഎംഒ ഇടപെട്ടത്.

ആശുപത്രി സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് ചോദിച്ചിരിക്കുകയാണ് ഡിഎംഒ. തന്റെ കയ്യക്ഷരം മോശമാണെന്നും ആശുപത്രിയില്‍ തിരക്കുണ്ടായിരുന്നത് കൊണ്ടാണ് കുറിപ്പടിയെഴുത്ത് ഈ വിധം വഷളായതെന്നുമാണ് ഡോക്ടറുടെ വിശദീകരണം.

Exit mobile version