ചൈന നിര്‍ണായക വിവരങ്ങള്‍ മറച്ചുവയ്ക്കുന്നു : ബൈഡന്‍

Joe Biden | Bignewslive

വാഷിംഗ്ടണ്‍ : കോവിഡിന്റെ ഉദ്ഭവത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ചൈന മറച്ചു വയ്ക്കുന്നുവെന്ന് ബൈഡന്‍. പകര്‍ച്ചവ്യാധിയുടെ തുടക്കം മുതലേ എല്ലാ കാര്യങ്ങളും ചൈനയ്ക്ക് അറിയാമായിരുന്നുവെന്നും എല്ലാവരില്‍ നിന്നും അവരത് മറച്ചുവയ്ക്കുകയായിരുന്നുവെന്നും ബൈഡന്‍ കുറ്റപ്പെടുത്തി.

“ഈ പകര്‍ച്ചവ്യാധിയുടെ ഉദ്ഭവത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ചൈനയുടെ കൈവശമുണ്ട്. എന്നിട്ടും തുടക്കം മുതല്‍ ചൈനയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അന്വേഷണങ്ങളില്‍ നിന്നും ഇത് മറച്ചുവയ്ക്കുകയാണ്. പകര്‍ച്ചവ്യാധിയുടെ എണ്ണം വര്‍ധിച്ചിട്ടും ലോകത്ത് ഇത്രയേറെ ആളുകളുടെ മരണത്തിനിടയാക്കിയിട്ടും ചൈനയ്ക്ക് യാതൊരു ഖേദവുമില്ല. എല്ലാവരും ചൈനയെക്കൊണ്ട് ഇതിനുത്തരം പറയിക്കണം.” ബൈഡന്‍ പറഞ്ഞു.

കോവിഡിന് കാരണമാകുന്ന വൈറസ് 2019 അവസാനത്തോടെ രോഗം കണ്ടെത്തിയ വുഹാന്‍ നഗരത്തിലെ ലാബില്‍ നിന്ന് ചോര്‍ന്നതാകുമോ എന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു ലോകാരോഗ്യ സംഘടന. ചൈനയുടെ പിന്തുണയില്ലാതെ കോവിഡന്റെ ഉദ്ഭവം കണ്ടെത്താനാവില്ലെന്ന് വെള്ളിയാഴ്ച ലോകാരോഗ്യ സംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ വൈറസ് ലാബില്‍ നിന്ന് ചോര്‍ന്നതല്ലെന്ന വാദത്തിലുറച്ച് നില്‍ക്കുകയാണ് ചൈന. കോവിഡിന്റെ തുടക്കം മുതലേ വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പടര്‍ന്നതാണെന്നാണ് ചൈന പറയുന്നത്.

Exit mobile version