കൊറോണ വൈറസ് ചൈന ലാബില്‍ നിര്‍മിച്ചത് തന്നെ : കൂടുതല്‍ തെളിവുകളുമായി പുതിയ പഠനം

Corona virus | Bignewslive

ലണ്ടന്‍ : കൊറോണ വൈറസ് ചൈന വുഹാന്‍ ലാബില്‍ നിര്‍മിച്ചത് തന്നെ എന്ന് വെളിപ്പെടുത്തുന്ന പുതിയ പഠന റിപ്പോര്‍ട്ടുകള്‍ പുറത്ത്. ബ്രിട്ടീഷ് പ്രഫസര്‍ ആന്‍ഗസ് ഡാല്‍ഗ്‌ളൈഷ്, നോര്‍വീജിയന്‍ ശാസ്ത്രജ്ഞന്‍ ഡോ.ബിര്‍ജെര്‍ സോറെന്‍സെന്‍ എന്നിവര്‍ നടത്തിയ പഠനം ഡെയ്‌ലി മിറര്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

കൊറോണ വൈറസ് സാര്‍സ് കോവ്-2 വൈറസിന് സ്വാഭാവിക മുന്‍ഗാമികളില്ലെന്ന് പഠനം കണ്ടെത്തി.വ്വാലുകളില്‍ നിന്നാണെന്ന് വരുത്തിത്തീര്‍ക്കുന്നതിന് റിവേഴ്‌സ് എഞ്ചിനീയറിംഗ് വരെ നടത്തിയെന്നാണ് പഠനം പറയുന്നത്.ചൈനയിലെ ഗുഹകളില്‍ കാണുന്ന വവ്വാലുകളില്‍ സാധാരണമായ വൈറസുകളില്‍ മാറ്റം വരുത്തി മാരകമായ വൈറസ് ആക്കി മാറ്റുകയായിരുന്നു.

റിവേഴ്‌സ് എഞ്ചിനീയറിംഗ് ചൈനയില്‍ പരീക്ഷിക്കപ്പെടുന്നുണ്ടെന്ന് നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ആരും തങ്ങളെ മുഖവിലയ്‌ക്കെടുത്തിരുന്നില്ലെന്നും ഡാല്‍ഗ്‌ളൈഷും സോറെന്‍സണും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൊറോണ വൈറസിന്റെ ഉദ്ഭവത്തെ സംബന്ധിച്ചുള്ള രേഖകള്‍ മാത്രം ചൈനീസ് ലാബുകളില്‍ നിന്ന് നഷ്ടമാവുന്നതും കൊറോണയും ചൈനയുമായുള്ള ബന്ധത്തെപ്പറ്റി ശബ്ദമുയര്‍ത്തുന്ന ഗവേഷകരും ശാസ്ത്രജ്ഞരുമൊക്കെ അപ്രത്യക്ഷരാവുന്നതും പഠനം ചൂണ്ടിക്കാട്ടുന്നു.

സ്വാഭാവിക വൈറസ് ബാധ തനിയെ കുറയുമെന്നും പിന്നീട് ബാധിച്ചാല്‍ ഗുരുതരമാകുകയില്ലെന്നും എന്നാല്‍ കോവിഡ്-19ന്റെ കാര്യത്തില്‍ ഇത് സംഭവിക്കുന്നില്ലെന്നും പഠനം വ്യക്തമാക്കുന്നു. കൊറോണ വൈറസ് ചൈന കൃത്രിമമായി നിര്‍മിച്ചതാണെന്ന ആരോപണം ശക്തിപ്പെടുത്തുന്നതാണ് പുതിയ റിപ്പോര്‍ട്ട്.

Exit mobile version