ഫിറ്റ്‌നസില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് വീട്ടില്‍ പ്രോട്ടീന്‍ പൗഡര്‍ തയ്യാറാക്കാം..! പീനട്ട് ബട്ടര്‍ പ്രോട്ടീന്‍ പൗഡര്‍ ഉണ്ടാക്കിയാലോ…

ആരോഗ്യത്തില്‍ ശ്രദ്ധിക്കുന്നവരും സ്ഥിരം ജിമ്മില്‍ പോകുന്നവരും പ്രോട്ടീന്‍ പൗഡറുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇവയില്‍ പലതും ശരീരത്തിന് ഹാനീകരമാണ്. അങ്ങനെ വരുമ്പോള്‍ പ്രോട്ടീന്‍ ശരീരത്തിലേക്ക് എത്തിക്കാന്‍ ഇഷ്ടമില്ലാത്ത ഭക്ഷണസാധനങ്ങള്‍ കഴിക്കേണ്ടി വരും. പക്ഷെ ഇനി ആ ബുദ്ധിമുട്ട് ഒഴിവാക്കാം. പ്രോട്ടീന്‍ പൗഡര്‍ പുറത്തു നിന്നു വാങ്ങുന്നതിനു പകരം വീട്ടിലുണ്ടാക്കി നോക്കിയാലോ?

പീനട്ട് ബട്ടര്‍ പ്രോട്ടീന്‍ പൗഡര്‍ ചേരുവകള്‍:

പീനട്ട് ബട്ടര്‍ പൗഡര്‍ല – ഒന്നര കപ്പ്
ഹെംപ് സീഡ് – ഒരു കപ്പ്
ഓട്‌സ് – അര കപ്പ്

തയ്യാറാക്കുന്ന വിധം:

പീനട്ട് ബട്ടര്‍ പൗഡര്‍, ഹെംപ് സീഡ്, ഓട്‌സ് എന്നിവ മിക്‌സിയിട്ട് നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം ഈ മിശ്രിതം ഒരു വലിയ കുപ്പിയിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ആറു മാസം വരെ ഫ്രിഡ്ജില്‍ വെച്ച് ഉപയോഗിക്കാവുന്നതാണ്.

Exit mobile version