ഐഎസ്എല്‍; സമനില പിടിച്ച് ജംഷഡ്പൂര്‍-നോര്‍ത്ത് ഈസ്റ്റ് മത്സരം

ജംഷഡ്പൂര്‍: ഐഎസ്എലില്‍ ജംഷഡ്പൂര്‍ എഫ്‌സി – നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം ഗോള്‍രഹിത സമനിലയില്‍. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ഒട്ടെറെ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ വല കുലുക്കാനായില്ല.

ജംഷഡ്പൂര്‍ താരം ടിരിയുടെ പ്രകടനം മല്‍സരത്തില്‍ നിര്‍ണായകമായി. കളി സമനില പിരിഞ്ഞെങ്കിലും പോയിന്റ് പട്ടികയില്‍ നോര്‍ത്ത് ഈസ്റ്റിന് നേട്ടം ഉണ്ടാക്കാന്‍ പറ്റി.ഇതോടെ 18 പോയിന്റുമായി ഗോവയെ പിന്തള്ളി നോര്‍ത്ത് ഈസ്റ്റ് രണ്ടാംസ്ഥാനത്ത് എത്തി. 15 പോയിന്റുമായി ജംഷഡ്പൂര്‍ നാലാംസ്ഥാനത്തും തുടരുകയാണ്. എട്ട് കളിയില്‍ 22 പോയിന്റുമായി ബെംഗളൂരു എഫ്സിയാണ് പട്ടികയില്‍ മുന്നില്‍.

Exit mobile version