ടേസ്റ്റി ഡ്രൈ റെഡ് ചില്ലിചിക്കന്‍ തയ്യാറാക്കാം…

ചില്ലി ചിക്കന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇതാ ഒരു വെറൈറ്റി ചിക്കന്‍ കറി പരിജയപ്പെടുത്താം. ഡ്രൈ റെഡ് ചില്ലിചിക്കന്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെപെടുന്ന വിഭവമാണ്.

ചേരുവകള്‍…

കോഴിയിറച്ചി (എല്ലില്ലാത്തത്)
വറ്റല്‍മുളക് – 2 എണ്ണം
കടലമാവ് / കോണ്‍ഫ്‌ളോര്‍ – 6 ടേബിള്‍സ്പൂണ്‍
ഇഞ്ചി – 2 ഇഞ്ച് കഷണം
വെളുത്തുള്ളി – 10 അല്ലി
ചെറിയ ഉള്ളി – 15 എണ്ണം
കറിവേപ്പില – 2 ഇതള്‍
നാരങ്ങാനീര് – 1 ടേബിള്‍സ്പൂണ്‍
മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി – 1 നുള്ള്
വെളിച്ചെണ്ണ വറുക്കാന്‍ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;

കോഴിയിറച്ചി വൃത്തിയാക്കിയ ശേഷം ചെറിയ കഷ്ണങ്ങളായി നീളത്തില്‍ മുറിച്ചെടുക്കുക. ഇഞ്ചി (1 ഇഞ്ച് കഷണം), വെളുത്തുള്ളി (5 അല്ലി), കറിവേപ്പില (1 ഇതള്‍ ), നാരങ്ങാനീര്, ഉപ്പ്, 1 ടേബിള്‍സ്പൂണ്‍ മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ അരച്ചെടുക്കുക. അരച്ചെടുത്ത മിശ്രിതം കോഴിയിറച്ചിയില്‍ പുരട്ടി 12 മണിക്കൂര്‍ വയ്ക്കുക.
ബാക്കിയുള്ള ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ ചെറുതായി അരിയുക.
കടലമാവ് / കോണ്‍ഫ്‌ളോര്‍ 4 ടേബിള്‍സ്പൂണ്‍ വെള്ളത്തില്‍ കുഴച്ച് കോഴിയിറച്ചിയില്‍ നന്നായി പുരട്ടുക. പാനില്‍ എണ്ണ ചൂടാക്കിശേഷം കോഴിയിറച്ചി ഇട്ട് ബ്രൌണ്‍ നിറമാകുന്നതുവരെ വറക്കുക. മറ്റൊരു പാനില്‍ 2 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കുക. തീ കുറച്ചശേഷം വറ്റല്‍ മുളക് ഇട്ട് ബ്രൌണ്‍ നിറമാകുമ്പോള്‍ വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി, കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്തു വഴറ്റുക. ഇത് ഗോള്‍ഡന്‍ നിറമാകുമ്പോള്‍ മ്പ ടേബിള്‍സ്പൂണ്‍ മുളകുപൊടി ചേര്‍ത്തിളക്കുക. പിന്നീട് വറുത്ത കോഴിയിറച്ചി ഇതിലേയ്ക്ക് കൂട്ടി യോജിപ്പിച്ച് തീ അണയ്ക്കുക.

Exit mobile version