വീട്ടില്‍ പിസ ഉണ്ടാക്കാം അതും ദോശമാവ് ഉപയോഗിച്ച്…

കുട്ടികള്‍ക്ക് ഇഷ്ടമുള്ള വിഭവമാണ് പിസ. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ മുന്‍ നിര്‍ത്തി പല അമ്മമാരും കുട്ടികള്‍ക്ക് പിസ വളരെ കുറച്ചെ കൊടുക്കൂ. മാത്രമല്ല പൈസയുടെ കാര്യം ഓര്‍ക്കുമ്പോള്‍ പല ടീനേജ് വിദ്യാര്‍ത്ഥികളും പിസയോട് മുഖം തിരിക്കാറുണ്ട്. എന്നാല്‍ വളരെ ചിലവ് കുറഞ്ഞ തരത്തില്‍ വീട്ടില്‍ പിസ ഉണ്ടാക്കാം… അതും പരീക്ഷണം ദോശമാവില്‍

ചേരുവകള്‍;

കട്ടിയുള്ളദോശമാവ് – 1 കപ്പ്

ഫില്ലിങ്ങിന്…

ബട്ടണ്‍ കൂണ്‍ വഴറ്റിയത് – കാല്‍ കപ്പ്
(ബട്ടറും ഉപ്പും ചേര്‍ത്ത്)
കാരറ്റ് ഗ്രേറ്റ്‌ െചയ്തത് – 1 ടേബിള്‍ സ്പൂണ്‍
കാപ്‌സിക്കം ചെറുതായി കനം കുറച്ച് അരിഞ്ഞത് – 1ടേബിള്‍ സ്പൂണ്‍
സവാള ചെറുതായി കനം കുറച്ച് അരിഞ്ഞത് – 1ടേബിള്‍ സ്പൂണ്‍
മല്ലിയിലെപാടിയായി അരിഞ്ഞത് – 1 ടീസ്പൂണ്‍
കുരുമുളകുപൊടി – ആവശ്യത്തിന്
ചീസ് ഗ്രേറ്റ്‌ ചയ്തത് – ടോപ്പിങ്ങിന്

തയാറാക്കുന്ന വിധം;

രണ്ടാമത്തെ ചേരുവകള്‍ വെണ്ണ ചേര്‍ത്ത് വഴറ്റിയെടുക്കുക. തവയില്‍ ദോശമാവ് കനത്തില്‍ പരത്തിക്കഴിഞ്ഞ് മുകളില്‍ കൂണ്‍ മിശ്രിതം നിരത്തുക. ശേഷം ചീസ് വിതറി ചെറുതീയില്‍ ദോശ അടച്ചുവച്ച് വേവിച്ചെടുക്കുക. ദോശ തിരിച്ചിടരുത്.

Exit mobile version