കുട്ടികള്‍ക്കായി സ്വാദിഷ്ടമായ നാലുമണി പലഹാരം..! ക്രീമി ചീസ് സാന്‍വിച്ച്

സ്‌കൂള്‍ വിട്ട് വരുന്ന മക്കള്‍ക്ക് കഴിക്കാന്‍ എന്തുണ്ടാക്കി കൊടുക്കും എന്ന വീട്ടമ്മമാരുടെ ടെന്‍ഷന് ഇനി വിട. സാന്‍വിച്ചില്‍ പരീക്ഷണം നടത്തുന്ന അമ്മമാര്‍ക്ക് ഇനി ഈ നാലുമണി പലഹാരം എളുപ്പത്തില്‍ തയ്യാറാക്കാം… ചീസ് ചേര്‍ത്തൊരു ക്രീമി സാന്‍വിച്ച്

ചേരുവകള്‍:

ബ്രഡ് കഷ്ണങ്ങള്‍ – 4 എണ്ണം
ക്രീമി ചീസ് – മുക്കാല്‍ കപ്പ്
പുഴുങ്ങിയ ഗ്രീന്‍പീസ്,
കാരറ്റ് ഗ്രേറ്റ് ചെയ്തത്,
ക്യാപ്‌സികം നുറുക്കിയത്,
മല്ലിയില
ആവശ്യത്തിന് ഉപ്പ്,
കുരുമുളക് ആവശ്യത്തിന്
ബട്ടര്‍ – അരകപ്പ്

തയ്യാറാക്കുന്ന വിധം:

ക്രീമി ചീസ്, പച്ചക്കറികള്‍, ഉപ്പ്, കുരുമുളകുപൊടി എന്നിവ നന്നായി യോജിപ്പിക്കുക. ബ്രഡ് കഷ്ണങ്ങള്‍ക്കുമേല്‍ ബട്ടര്‍ പുരട്ടി, വശങ്ങള്‍ മുറിച്ചു മാറ്റുക. ഇനി പച്ചക്കറികള്‍ വെച്ചശേഷം മറ്റൊരു ബ്രഡ് കൊണ്ട് മൂടി സാന്‍വിച്ച് മേക്കറില്‍, സാന്‍വിച്ച് തയ്യാറാക്കാം.

Exit mobile version