ടേസ്റ്റി ലയാലി ലിബനന്‍ ഉണ്ടാക്കി നോക്കാം വീട്ടില്‍ തന്നെ..

ഭക്ഷണത്തിന് ശേഷം മധുരം കഴിക്കുന്നവര്‍ക്ക് ഇതാ സ്‌പെഷ്യല്‍ ലയാലി ലിബനന്‍ .പേര് കേട്ട് ഞെട്ടണ്ട വളരെ എളുപ്പത്തില്‍ വീട്ടില്‍ ഉണ്ടാക്കാവുന്ന വിഭവമാണിത്.

ആവശ്യമുള്ള ചേരുവകള്‍

1) റവ – /2 കപ്പ്
2) പശുവിന്‍ പാല്‍ – 3 കപ്പ്
3) റോസ് വാട്ടര്‍ – 1/2 ടേബിള്‍ സ്പൂണ്‍
4) കണ്ടന്‍സ്ഡ് മില്‍ക്ക് – 5 ടേബിള്‍ സ്പൂണ്‍

ഒരു പാന്‍ അടുപ്പില്‍ വച്ച് റോസ് വാട്ടര്‍ ഒഴികെയുള്ള ചേരുവകള്‍ മിക്‌സാക്കി നല്ല കട്ടിയാകുന്ന വരെ കുറുക്കുക. നന്നായി കുറുകിയാല്‍ റോസ് വാട്ടര്‍ മിക്‌സ് ചെയ്യുക. ഇത് പുഡ്ഡിങ് ബൗളിലേക്കൊഴിച്ച് രണ്ടോ മൂന്നോ മണിക്കൂര്‍ ഫ്രിഡ്ജില്‍ സെറ്റാവാന്‍ വയ്ക്കുക.

ടോപ്പിങ്ങിന്

5) വിപ്പിങ് ക്രീം – 1/2 കപ്പ്
6) ഫ്രഷ് ക്രീം – 1 കപ്പ്
7) ഐസിങ് ഷുഗര്‍ /പഞ്ചസാര – 1 ടേബിള്‍ സ്പൂണ്‍
8) കണ്ടന്‍സ്ഡ് മില്‍ക്ക് – 4 ടേബിള്‍ സ്പൂണ്‍

ഫ്രഷ് ക്രീമും കണ്ടന്‍സ്ഡ് മില്‍ക്കും ബീറ്റ് ചെയ്തു വയ്ക്കുക. വിപ്പിങ് ക്രീമും ഐസിങ് ഷുഗറും നന്നായി ബീറ്റ് ചെയ്ത് അതിലേക്ക് ഫ്രഷ് ക്രീം മിക്‌സ് ചെയ്യുക. സെറ്റായ റവ പുഡ്ഡിങ്ങിനു മുകളില്‍ ഒഴിച്ചശേഷം, പൊടിച്ച് വച്ച പിസ്ത, കാരമലൈസ്ഡ് കാഷ്യു എന്നിവ പൊടിച്ചത് വച്ച് ഡെക്കറേറ്റ് ചെയ്ത് ഒരു മണിക്കൂര്‍ സെറ്റ് ചെയ്തു ഉപയോഗിക്കാം.

Exit mobile version