‘ഞാന്‍ ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയെങ്കില്‍ മാപ്പു ചോദിക്കുന്നു’; ബിഗ് ബോസില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതില്‍ ക്ഷമാപണവുമായി ശരവണന്‍

കോളജില്‍ പഠിക്കുന്ന സമയത്ത് ബസില്‍ കയറുമ്പോള്‍ സ്ത്രീകളെ തോണ്ടുകയും ദുരുദ്ദേശത്തോടെ സ്പര്‍ശിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ശരവണന്‍ ബിഗ് ബോസ് ഷോയില്‍ പറഞ്ഞത്

കമല്‍ഹാസന്‍ അവതാരകനായി എത്തിയ തമിഴ് റിയാലിറ്റി ഷോയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. ഷോയിലെ മത്സരാര്‍ത്ഥിയായ ശരവണന്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതാണ് വിവാദം സൃഷ്ടിച്ചിരിക്കുന്നത്. ഇതിനെതിരെ ഗായിക ചിന്മയി വളരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇപ്പോഴിതാ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതില്‍ ക്ഷമാപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ശരവണന്‍.

‘ഇത്തരം കാര്യങ്ങള്‍ ഒരിക്കലും ആവര്‍ത്തിക്കരുത്. ഇതൊരു മുന്നറിയിപ്പാണ്. മറ്റൊരാളും ആ തെറ്റ് ആവര്‍ത്തിക്കരുതെന്ന് കരുതിയാണ് ഞാന്‍ ഷോയില്‍ അത് പറഞ്ഞത്. അങ്ങനെയുള്ള തെറ്റുകള്‍ ചെയ്താല്‍ ശിക്ഷ ഉറപ്പാണ്. ഞാന്‍ ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയെങ്കില്‍ മാപ്പു ചോദിക്കുന്നു’ എന്നാണ് ശരവണന്‍ പറഞ്ഞത്.

കോളജില്‍ പഠിക്കുന്ന സമയത്ത് ബസില്‍ കയറുമ്പോള്‍ സ്ത്രീകളെ തോണ്ടുകയും ദുരുദ്ദേശത്തോടെ സ്പര്‍ശിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ശരവണന്‍ ബിഗ് ബോസ് ഷോയില്‍ പറഞ്ഞത്. ഇയാള്‍ ഈ കാര്യം ഷോയില്‍ വെളിപ്പെടുത്തിയപ്പോള്‍ കൈയടികളോടെ കാണികള്‍ സ്വീകരിച്ചതിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നത്. അതേസമയം ശരവണന്‍ ഈ കാര്യം പറഞ്ഞിട്ടും അവതാരകനായ കമല്‍ഹാസന്‍ ഒന്നും തന്നെ പ്രതികരിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ കമല്‍ഹാസനെതിരേയും കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

Exit mobile version