വീണ്ടും ബ്രഹ്മാണ്ഡ ചിത്രവുമായി രാജമൗലി; ചിത്രീകരണത്തിന് തുടക്കമായി

ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പൂജ നടത്തി

സിനിമാ ചരിത്രത്തിലെ പല റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറിയ ബാഹുബലിക്ക് ശേഷം ബ്രഹ്മാണ്ഡ ചിത്രവുമായി രാജമൗലി എത്തുന്നു. ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പൂജ നടത്തി.

ചിരഞ്ജീവി, സംവിധായകന്‍ കെ രാഘവേന്ദ്ര റാവു, പ്രഭാസ്, റാണ ദഗ്ഗുബതി, കൊരടാല ശിവ, വംശി തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തിന്റെ പൂജ ചടങ്ങിനെത്തി. കെ രാഘവേന്ദ്ര റാവു തിരക്കഥ കൈമാറുകയും ഫസ്റ്റ് ഷോട്ട് സംവിധാനം ചെയ്യുകും ചെയ്തു.

തെലുങ്ക് നടന്‍മാരായ ജൂനിയര്‍ എന്‍ടിആറും രാംചരണുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഇരുവരും സഹോദരങ്ങളായിട്ടാണ് അഭിനയിക്കുക. ഇവര്‍ക്ക് പ്രത്യേക ശില്‍പ്പശാല നടത്താനും തീരുമാനിച്ചെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. 300 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. ചിത്രം 2020ല്‍ ആകും റിലീസ് ചെയ്യുക.

Exit mobile version