കെജിഎഫ് ചാപ്റ്റര്‍ ടു; വില്ലനായി എത്തുന്നത് സഞ്ജയ് ദത്ത്

ഡയലോഗ് കൊണ്ടും ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും തീയ്യേറ്ററില്‍ വമ്പന്‍ വിജയമായ കെജിഎഫിന്റെ രണ്ടാംഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍ ഇപ്പോള്‍

ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും മറ്റും തീയ്യേറ്ററില്‍ തരംഗം സൃഷ്ടിച്ച ചിത്രം കെജിഎഫിന്റെ രണ്ടാംഭാഗത്തില്‍ വില്ലനായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത്. ചിത്രത്തിലെ സഞ്ജയിയുടെ ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടു. ആദ്യഭാഗത്തിലെ മുഖംമൂടി അണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന അധീരയെന്ന വില്ലന്‍ കഥാപാത്രത്തെയാകും സഞ്ജയ് ദത്ത് അവതരിപ്പിക്കുക.

2018 ഡിസംബര്‍ 21ന് അഞ്ചുഭാഷകളിലായി പുറത്തിറങ്ങിയ കെജിഎഫ് കോലാര്‍ സ്വര്‍ണ്ണഖനിയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. കന്നഡ, തെലുഗ്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്.

പുറത്തിറങ്ങി വെറും രണ്ടാഴ്ച കൊണ്ട് 100 കോടി ക്ലബ്ബിലെത്തിയ ചിത്രം 225 കോടി രൂപയാണ് ആകെ വാരിക്കൂട്ടിയത്. ഡയലോഗ് കൊണ്ടും ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും തീയ്യേറ്ററില്‍ വമ്പന്‍ വിജയമായ കെജിഎഫിന്റെ രണ്ടാംഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍ ഇപ്പോള്‍.

Exit mobile version