ലളിതമായി ആ കല്യാണം! അമ്പരപ്പിച്ച് അനു സിതാര; വിവാഹവാര്‍ഷികദിനത്തില്‍ ആശംസകളുമായി സോഷ്യല്‍മീഡിയ

മലയാളത്തിന്റെ പുതിയ മുഖശ്രീ അനു സിതാരയ്ക്ക് ഇന്ന് നാലാം വിവാഹവാര്‍ഷികമാണ്. 19ാം വയസില്‍ വിവാഹിതയായ സന്തോഷമൊക്കെ മുമ്പും അനു സിതാര ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. ഇപ്പോള്‍, നാലാം വിവാഹ വാര്‍ഷിക ദിനത്തില്‍ വിവാഹദിനത്തിലെ ഓര്‍മ്മകള്‍ തുളുമ്പുന്ന മനോഹരമായ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് അനു സിതാര.

2015 ജൂലൈ 8 നായിരുന്നു അനു സിതാര ഫോട്ടോഗ്രാഫറായ വിഷ്ണു പ്രസാദിനെ വിവാഹം കഴിക്കുന്നത്. ആര്‍ഭാടങ്ങളോ കൊട്ടുംകുരവയോ ഇല്ലാതെ വളരെ ലളിതമായിരുന്നു ഇവരുടെ വിവാഹം. രജിസ്റ്ററില്‍ ഒപ്പു വയ്ക്കുന്ന അനുവും വിഷ്ണുവുമാണ് ചിത്രത്തിലുള്ളത്.

ചിത്രത്തിന് താഴെയായി ഒട്ടനവധി പേര്‍ കമന്റുകളുമായി രംഗത്തെത്തി. ലളിതമായി വിവാഹം കഴിച്ച അനുവിന് അഭിനന്ദനങ്ങള്‍ അറിയിക്കുകയാണ് ഭൂരിഭാഗം ആളുകളും.

പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അനു സിത്താര വിവാഹ ശേഷമാണ് സിനിമയില്‍ സജീവമാകുന്നത്. ഭര്‍ത്താവിന്റെ കുടുംബം നല്‍കുന്ന പിന്തുണയില്ലെങ്കില്‍ താന്‍ ഇവിടെയൊന്നും എത്തുമായിരുന്നില്ലെന്ന് അനു സിതാര മുമ്പ് പറഞ്ഞിരുന്നു.

Exit mobile version