‘പടവെട്ട്’ എന്ന ആദ്യ സിനിമയുമായി സണ്ണിവെയ്ന്‍ പ്രൊഡക്ഷന്‍സ്; നായകന്‍ നിവിന്‍ പോളി

നേരത്തേ സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സ് 'മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്' എന്ന നാടകത്തിന്റെ പ്രൊഡക്ഷന്‍ ചെയ്തിരുന്നു.

സണ്ണിവെയ്ന്‍ പ്രൊഡക്ഷന്‍സ് ആദ്യ സിനിമയുമായി എത്തുന്നു. ‘പടവെട്ട്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകന്‍. ലിജു കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സണ്ണി വെയ്ന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.

നേരത്തേ സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സ് ‘മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്’ എന്ന നാടകത്തിന്റെ പ്രൊഡക്ഷന്‍ ചെയ്തിരുന്നു. ആ നാടകവും സംവിധാനം ചെയ്തത് ലിജു കൃഷ്ണ ആയിരുന്നു.

ദേശീയ തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ച നാടകമായിരുന്നു മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമായിരിക്കും ‘പടവെട്ട്’ എന്നാണ് അറിവ്.

Exit mobile version