തീപ്പൊരി പോലെയാണ് രാഷ്ട്രീയം, കുടിക്കുന്ന വെള്ളത്തിലും ചെയ്യുന്ന വിദ്യാഭ്യാസത്തിലും ജോലിയിലും എല്ലാം രാഷ്ട്രീയം ഉണ്ട്; സൂര്യ

വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തുന്ന എന്‍ജികെ എന്ന സിനിമയിലും രാഷ്ട്രീയമുണ്ടെന്നും ജീവിതത്തിന്റെ അടിത്തട്ടില്‍നിന്നുള്ള രാഷ്ട്രീയമാണ് അതിലെ വിഷയമെന്നും തമിഴ് താരം പറഞ്ഞു

കൊച്ചി: കുടിക്കുന്ന വെള്ളത്തിലും ചെയ്യുന്ന വിദ്യാഭ്യാസത്തിലും ജോലിയിലും എല്ലാം രാഷ്ട്രീയം ഉണ്ടെന്ന് തമിഴ്‌നടന്‍ സൂര്യ. വെള്ളിയാഴ്ച തീയ്യറ്ററുകളിലെത്തുന്ന ‘എന്‍ജികെ’ എന്ന സിനിമയുടെ പ്രചാരണാര്‍ഥം കൊച്ചിയില്‍ എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
സ്വന്തമായി രാഷ്ട്രീയാഭിപ്രായം ഉണ്ടെങ്കിലും രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തുന്ന എന്‍ജികെ എന്ന സിനിമയിലും രാഷ്ട്രീയമുണ്ടെന്നും ജീവിതത്തിന്റെ അടിത്തട്ടില്‍നിന്നുള്ള രാഷ്ട്രീയമാണ് അതിലെ വിഷയമെന്നും തമിഴ് താരം പറഞ്ഞു. തീപ്പൊരി പോലെയാണ് രാഷ്ട്രീയം. അത് മനസ്സില്‍ കൊണ്ടുനടക്കുന്നവരുണ്ട്. എന്നാല്‍ സ്റ്റാര്‍ ആകാന്‍ വേണ്ടി മാത്രം രാഷ്ട്രീയത്തില്‍ ഇറങ്ങുന്നവരും കൂടുതലാണെന്നും സൂര്യ പറയുന്നു.

ശെല്‍വരാജ് സംവിധാനം ചെയ്യുന്ന ‘എന്‍ജികെ’യില്‍ തെന്നിന്ത്യന്‍ സിനിമാതാരം സായ്പല്ലവിയാണ് നായികയായി എത്തുന്നത്. പ്രേമം സിനിമ കഴിഞ്ഞ് നാലു വര്‍ഷം കഴിഞ്ഞിട്ടും മലയാളികള്‍ മലരെന്ന കഥാപാത്രത്തെ മറന്നിട്ടില്ലാത്തത് തന്നോടുള്ള സ്‌നേഹമായി കരുതുന്നുവെന്ന് ഗോകുലം പാര്‍ക്കില്‍ വെച്ച് നടന്ന ചടങ്ങില്‍ സായ്പല്ലവി പറഞ്ഞു.

Exit mobile version