സുഡാനി ഫ്രം നൈജീരിയ ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിലേക്ക്

സുഡാനി ഫ്രം നൈജീരിയ ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിലേക്ക്. 22മത് ഷാങ് ഹായ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലാണ് മലയാള സിനിമകള്‍ തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. സുഡാനി ഫ്രം നൈജീരിയ കൂടാതെ ചിത്രം ഭയാനകവും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

സകരിയ മുഹമ്മദ് സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയയും ജയരാജ് സംവിധാനം ചെയ്ത ഭയാനകവുമാണ് തെരെഞ്ഞെടുക്കപ്പെട്ട മലയാള സിനിമകള്‍. ഇതിനു പുറമെ ഇന്ത്യയില്‍ നിന്നും ഒമ്പത് സിനിമകള്‍ തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മഹാനദി, ഫെയര്‍ഫ്‌ലൈ, തുംബഡ്, റൗണ്ട് ഫിഗര്‍, റാഘോഷ്, ദ ഓഡ്‌സ്, മാന്റോ, എന്നിവയാണ് ഇന്ത്യയില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട മറ്റു സിനിമകള്‍.

നിരവധി പുരസ്‌കാരങ്ങളാണ് ചിത്രത്തിന് ഇത് വരെ ലഭിച്ചത്. 49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ അഞ്ച് പുരസ്‌കാരങ്ങളാണ് സുഡാനി വാരിക്കൂട്ടിയത്.

മലപ്പുറത്തിന്റെ നന്‍മയെയും കാല്‍പ്പന്ത് ആവേശത്തെയും കുറിച്ച് പറഞ്ഞ സുഡാനി ഫ്രം നൈജീരിയയെ പ്രേക്ഷകര്‍ രണ്ടും കയ്യും നീട്ടിയാണ് സ്വീകരിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. നായകനായ സൌബിന്‍ ഒഴികെ ബാക്കിയെല്ലാവരും പുതുമുഖങ്ങളായിരുന്നു. ചിത്രത്തിലെ ഓരോ കഥാപാത്രത്തിന്റെയും പ്രകടനവും വേറിട്ടുനിന്നു. ചിത്രം തിയറ്ററുകളിലും വന്‍വിജയമായിരുന്നു.

Exit mobile version