താരരാജാക്കന്മാര്‍ ഒന്നിച്ചൊരു വിവാഹവേദിയില്‍; ചിത്രങ്ങള്‍ വൈറല്‍

മലയാളത്തിലെ മഹാനടന്‍മാരായ മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചൊരു വിവാഹവേദിയില്‍. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം എപ്പോഴും ആരാധകര്‍ക്ക് ഹരം പകരുന്നതാണ്.

നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിളയുടെ മകള്‍ ഷാരോണിന്റെ വിവാഹ റിസപ്ഷനാണ് അടുത്തിടെ ഇരുതാരങ്ങളും ഒന്നിച്ച് വേദിയിലെത്തിയത്. പതിവു പോലെ വെളുത്ത വസ്ത്രങ്ങളില്‍ മിന്നും താരങ്ങളായാണ് ഇരുവരും എത്തിയത്. നടന്‍ ദിലീപും നടിമാരായ നമിതാ പ്രമോദും അപര്‍ണ ബാലമുരളിയും ചടങ്ങിനെത്തിയിരുന്നു.

തന്റെ ഫേസ്ബുക്ക് പേജിലൂടെ സന്തോഷ് പങ്കുവെച്ച ഇരുവരുടെയും ചിത്രങ്ങള്‍ വൈറലാവുകയാണ്. ഒപിഎം സിനിമാസ്, മൂണ്‍ഷോട്ട് എന്റര്‍ടെയിന്‍മെന്റ്സ് എന്നീ സിനിമാ നിര്‍മ്മാണ കമ്പനികളുടെ എംഡിയാണ് സന്തോഷ്. തമിഴ്-മലയാളം സിനിമാ മേഖലിയില്‍ അറിയപ്പെടുന്ന നിര്‍മ്മാതാവായ സന്തോഷിന് ഇന്ത്യയിലും യു എ ഇയിലും ബിസിനസ് സംരംഭങ്ങളുണ്ട്.

Exit mobile version