മലയാള ചിത്രം ഇഷ്‌ക്കിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ഷെയ്ന്‍ നിഗം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇഷ്‌ക്.ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആന്‍ ശീതളാണ് നായിക.ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം നിര്‍മിച്ചിരിക്കുന്നത് മുകേഷും, എവി അനൂപും ചേര്‍ന്നാണ്.

നോട്ട് എ ലവ് സ്റ്റോറി’എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് രതീഷ് രവിയാണ്. ഷാന്‍ റഹ്മാന്‍ സംഗീതവും നിര്‍വ്വഹിക്കുന്നു.അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത സിനിമയുടെ ടീസര്‍ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇഷ്‌കിനു പുറമെ വലിയ പെരുന്നാള്‍, ഓള്,എന്നീ സിനിമകളും ഷെയ്ന്‍ നിഗത്തിന്റെതായി വരാനിരിക്കുന്ന ചിത്രങ്ങളാണ്.

Exit mobile version