ഐഎം വിജയന്റെ ഫുട്‌ബോള്‍ ജീവിതം സിനിമയാകുന്നു; നായകന്‍ നിവിന്‍ പോളി

കൊച്ചി: കേരളത്തിന്റെ കറുത്ത മുത്ത് ഐ എം വിജയന്റെ ജീവിതം ഉടന്‍ സിനിമയാകും. നിവിന്‍ പോളി ആകും ഐഎം വിജയനായി എത്തുക. ഫുട്‌ബോള്‍ തന്നെ ആയിരിക്കും പ്രധാന പ്രമേയം. അരുണ്‍ ഗോപി ആണ് സിനിമ സംവിധായകന്‍. ജീവിതത്തില്‍ നിരവധി വെല്ലുവിളികള്‍ നേരിട്ട താരം അതിനെയെല്ലാം അതിജീവിച്ച് ഇന്ത്യ കണ്ട കളിക്കാരനായത് തന്നെ ആണ് സംവിധായകനെ ചിത്രം എടുക്കാന്‍ പ്രേരിപ്പിച്ചതും. രാമലീല, ഇരുപത്തി ഒന്നാം നൂറ്റാണ്ട് എന്നീ സിനിമകള്‍ സംവിധാനം ചെയ്ത അരുണ്‍ ഗോപിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരിക്കും ഇത്.

കായംകുളം കൊച്ചുണ്ണി ആയുള്ള പ്രകടനത്തില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ നിവിന്‍ പോളിക്ക് ഐഎം വിജയന്‍ എന്ന കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ ആകുമോ എന്ന് സിനിമാ പ്രേമികളും സംശയം ഉന്നയിക്കുന്നുണ്ട്.

ഫുട്‌ബോള്‍ സിനിമകള്‍ മലയാള സിനിമയില്‍ സജീവമാകുന്ന അവസരത്തില്‍ ഈ സിനിമയേയും പ്രതീക്ഷയോടെയാണ് ഫുട്‌ബോള്‍ ആരാധകര്‍ ഉറ്റു നോക്കുന്നത്.

Exit mobile version