നാടെങ്ങും ലൂസിഫര്‍ തരംഗം; ഗൂഗിള്‍ ട്രെന്‍ഡിങ്ങില്‍ നമ്പര്‍ വണ്‍

ഗൂഗിള്‍ ഇന്ത്യയാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന മോഹന്‍ലാലിന്റെ വേഷത്തെ നെഞ്ചിലേറ്റിയിരിക്കുകയാണ് ആരാധകര്‍. തീയ്യേറ്ററില്‍ ഹസ്ഫുള്ളായി ചിത്രം ഓടിക്കൊണ്ടിരിക്കുകയാണ്. അതിനിടയില്‍ ഗൂഗിള്‍ ട്രെന്‍ഡിങ്ങിലും ഒന്നാമതായിരിക്കുകയാണ് ലൂസിഫര്‍.

കഴിഞ്ഞ ആഴ്ചത്തെ ഗൂഗിള്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമത് ലൂസിഫറാണ്. ഗൂഗിള്‍ ഇന്ത്യയാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. യുവരാജ് സിംഗും, മിയാമി ഓപ്പണുമാണ് രണ്ടും മൂന്നും സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. മാര്‍ച്ച് 28നാണ് ചിത്രം തീയ്യേറ്ററുകളിലെത്തിയത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴും തീയ്യേറ്ററുകളില്‍ ചിത്രത്തിന് ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയാണ്.

മഞ്ജുവാര്യരാണ് ചിത്രത്തില്‍ നായികയായെത്തിയിരിക്കുന്നത്. ഇന്ദ്രജിത്ത്, ടൊവീനോ തോമസ്, സാനിയ ഈയ്യപ്പന്‍, സായ് കുമാര്‍, കലാഭവന്‍ ഷാജോണ്‍, ബൈജു, സംവിധായകന്‍ ഫാസില്‍, വിവേക് ഒബ്രോയി എന്നിങ്ങനെ വന്‍ താരനിര തന്നെ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരിക്കിയിരിക്കുന്നത് മുരളി ഗോപിയാണ്.

Exit mobile version