നാട്ടുകാര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് ആന്റണി പെരുമ്പാവൂര്‍; ലൂസിഫറിലെ പൊട്ടിപൊളിഞ്ഞ പള്ളി പുതുക്കി പണിതു

ഇടുക്കിയിലെ ഉപ്പുതറയ്ക്കടുത്ത് ലോണ്‍ട്രി രണ്ടാം ഡിവിഷനിലായിരുന്നു ലൂസിഫറിലെ പ്രധാന രംഗം ചിത്രീകരിച്ച പൊട്ടിപ്പൊളിഞ്ഞ പള്ളി സ്ഥിതി ചെയ്തിരുന്നത്

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ലൂസിഫര്‍. മലയാള സിനിമയില്‍ ഏറ്റവും കുറഞ്ഞ ദിവസം കൊണ്ട് നൂറ് കോടി ക്ലബില്‍ ഇടം നേടിയ ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു സുപ്രധാന രംഗം ചിത്രീകരിച്ച പൊട്ടിപ്പൊളിഞ്ഞ പള്ളി പുതുക്കി പണിതിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ഇടുക്കിയിലെ ഉപ്പുതറയ്ക്കടുത്ത് ലോണ്‍ട്രി രണ്ടാം ഡിവിഷനിലായിരുന്നു ലൂസിഫറിലെ പ്രധാന രംഗം ചിത്രീകരിച്ച പൊട്ടിപ്പൊളിഞ്ഞ പള്ളി സ്ഥിതി ചെയ്തിരുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് പള്ളി പുതുക്കി പണിതിരിക്കുന്നത് എന്നാണ് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ചിത്രീകരണത്തിനായി അണിയറ പ്രവര്‍ത്തകര്‍ ഇവിടെ എത്തിയപ്പോള്‍ തന്നെ നാട്ടുകാര്‍ക്ക് വാക്ക് നല്‍കിയിരുന്നു. ഷൂട്ടിങ് പൂര്‍ത്തികരിച്ച് കഴിഞ്ഞാല്‍ നാട്ടുകാര്‍ക്ക് പള്ളി നവീകരിച്ച നല്‍കാമെന്ന്. ഈ വാക്ക് ആണ് ഇപ്പോള്‍ നിറവേറ്റിയിരിക്കുന്നത്. ആശിര്‍വാദ് സിനിമാസ് കമ്പനി എട്ട് ലക്ഷം രൂപ മുടക്കിയാണ് പള്ളി പുതുക്കി പണിതിരിക്കുന്നത്.

Exit mobile version