ലൂസിഫറിലെ ഐറ്റം സോങ് ‘റഫ്ത്താറ’യ്ക്ക് പിന്നിലെ കാഴ്ച്ചകള്‍; മേക്കിങ് വീഡിയോ പുറത്തുവിട്ടു

തനിഷ്‌ക് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയത് ദീപക് ദേവ് ആണ്

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ലൂസിഫര്‍. ചിത്രം റിലീസ് ചെയ്ത് മാസങ്ങള്‍ ആയെങ്കിലും ഇപ്പോഴും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. മലയാളത്തില്‍ ആദ്യമായി ഇരുന്നൂറ് കോടി ക്ലബില്‍ ഇടം നേടിയ ചിത്രം കൂടിയാണിത്.

ഇപ്പോഴിതാ ചിത്രത്തില്‍ പ്രേക്ഷകരെ ആവേശത്തിലാക്കിയ ‘റഫ്ത്താറ’ സോങിന്റെ മേക്കിങ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. തനിഷ്‌ക് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയത് ദീപക് ദേവ് ആണ്. ജ്യോത്സ്‌നയാണ് ഈ ഗാനം ആലപിച്ചത്.

മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായി എത്തിയ ചിത്രത്തില്‍ മഞ്ജു വാര്യര്‍ ആയിരുന്നു നായിക. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തിയത്. ടൊവീനോ തോമസ്, ഇന്ദ്രജിത്ത്, സായ്കുമാര്‍, കലാഭവന്‍ ഷാജോണ്‍, ബൈജു, സാനിയ ഇയ്യപ്പന്‍, ശിവദ, ശിവജി ഗുരുവായൂര്‍, സുരേഷ് മേനോന്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്.

Exit mobile version