അഭിനയത്തില്‍ മോഹന്‍ലാലിനെ ആര്‍ക്കും തോല്‍പ്പിക്കാനില്ല, ബോളിവുഡ് താരങ്ങള്‍ അദ്ദേഹത്തെ മാതൃക ആക്കണം; ലൂസിഫര്‍ കണ്ട് ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍

ഇത്തവണ ചിത്രം കൂടുതലായി കണ്ടത് ഉത്തരേന്ത്യക്കാരാണ് എന്നതാണ് മറ്റൊരു പ്രത്യേകത

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. ചിത്രത്തിന് തീയ്യേറ്ററില്‍ ലഭിച്ച അതേ സ്വീകാര്യത തന്നെയാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ എത്തിയപ്പോഴും ലഭിക്കുന്നത്. പക്ഷേ ഇത്തവണ ചിത്രം കൂടുതലായി കണ്ടത് ഉത്തരേന്ത്യക്കാരാണ് എന്നതാണ് മറ്റൊരു പ്രത്യേകത.

ചിത്രം കണ്ട് ആവേശത്തിലായ ഉത്തരേന്ത്യക്കാര്‍ ചിത്രത്തെയും മോഹന്‍ലാലിനെയും പ്രശംസിച്ച് നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അഭിനയത്തില്‍ മോഹന്‍ലാലിനെ ആര്‍ക്കും തോല്‍പ്പിക്കാനാവില്ലെന്നും അദ്ദേഹത്തെ ബോളിവുഡ് നടന്‍മാര്‍ മാതൃകയാക്കണമെന്നും പറഞ്ഞുള്ള കമന്റുകളും ഉണ്ട്.

ചിത്രം കണ്ട് സംവിധായകനായ പൃഥ്വിരാജിനെയും ചിലര്‍ പ്രശംസിക്കുന്നുണ്ട്. ലൂസിഫര്‍ ഇംഗ്ലീഷ് സബ്ടൈറ്റില്‍സോട് കൂടിയാണ് ആമസോണില്‍ പ്രദര്‍ശിപ്പിക്കുന്നത്. മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബില്‍ ഇടം നേടിയ ചിത്രം കൂടിയാണ് ലൂസിഫര്‍. മഞ്ജു വാര്യര്‍ നായികയായി എത്തിയ ചിത്രത്തില്‍ ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് വില്ലന്‍ വേഷത്തില്‍ എത്തിയത്.

Exit mobile version