‘ഇളയരാജ’യുമായി ഗിന്നസ് പക്രു; ട്രെയിലര്‍ പുറത്തുവിട്ടു

ചിത്രം മാര്‍ച്ച് 22 ന് തീയ്യേറ്ററുകളിലെത്തും

ഗിന്നസ് പക്രു പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമായ ‘ഇളയരാജ’യുടെ ട്രെയിലര്‍ പുറത്തുവിട്ടു.’മേല്‍വിലാസം’, ‘അപ്പോത്തിക്കിരി’ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത മാധവ് രാംദാസാണ് ഇളയരാജയുടെയും സംവിധായകന്‍.

ഹരിശ്രീ അശോകന്‍, ദീപക്, ഗോകുല്‍ സുരേഷ്, ജയരാജ് വാര്യര്‍, തമ്പി ആന്റണി, കവിതാ നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിനായി നടന്‍ ജയസൂര്യ പാടിയ ‘കപ്പലണ്ടി’ പാട്ട് ഇതിനകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രം മാര്‍ച്ച് 22 ന് തീയ്യേറ്ററുകളിലെത്തും.

Exit mobile version