ഇളയരാജ ഗാനങ്ങളുടെ പകര്‍പ്പവകാശം: ഹൈക്കോടതി ജഡ്ജി പിന്മാറി

ചെന്നൈ: ഇളയരാജ ഗാനങ്ങളുടെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട് റെക്കോഡിങ് കമ്പനിയുടെ അപ്പീലില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആര്‍. സുബ്രഹ്‌മണ്യമാണ് പിന്മാറിയത്. ഇതോടെ കേസ് മറ്റൊരു ബെഞ്ചിന് നല്‍കുന്നതിന് ചീഫ് ജസ്റ്റിസിന്റെ അനുമതി തേടാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി.

എക്കൊ റെക്കോഡിങ് കമ്പനിയാണ് അപ്പീല്‍ സമര്‍പ്പിച്ചത്. ഇളയരാജയുടെ സംഗീത സംവിധാനത്തിലൊരുങ്ങിയ 4500-ലധികം ഗാനങ്ങള്‍ക്ക് അദ്ദേഹത്തിന് മാത്രം പ്രത്യേക അവകാശം നല്‍കിയ 2019-ലെ ഏകാംഗ ബെഞ്ച് ഉത്തരവ് നല്‍കിയിരുന്നു. ഇതിനെതിരെയാണ് അപ്പീല്‍.

2014-ല്‍ ആഗി മ്യൂസിക്, എക്കൊ റെക്കോഡിങ് കമ്പനി, ആന്ധ്രയിലെ യൂണിസിസ് ഇഫൊ സൊലൂഷന്‍ കമ്പനി, മുംബൈയിലെ ഗിരി ട്രേഡിങ് കമ്പനി എന്നിവര്‍ക്കെതിരായി ഇളയരാജ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതി പ്രത്യേക ഉത്തരവിറക്കിയത്.

Exit mobile version