ഇളയരാജയുടെ മകള്‍ ഗായികയായ ഭവതരിണി അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജയുടെ മകളും പിന്നണി ഗായികയും സംഗീത സംവിധായകയുമായ ഭവതരിണി (47) അന്തരിച്ചു. ഇന്ന് വൈകുന്നേരം അഞ്ച് മണിയ്ക്കായിരുന്നു അന്ത്യം. കരളിലെ അര്‍ബുദത്തെ തുടര്‍ന്ന് ഏതാനും മാസങ്ങളായി ശ്രീലങ്കയില്‍ ചികിത്സയിലായിരുന്നു ഭവതരിണി.

‘ഭാരതി’ എന്ന ചിത്രത്തിലെ ”മയില്‍ പോല പൊന്ന് ഓന്ന്” എന്ന ഗാനത്തിന് 2000ല്‍ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാര ലഭിച്ചിട്ടുണ്ട്. ‘പൊന്മുടിപ്പുഴയോരത്ത്’, ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’, ‘കളിയൂഞ്ഞാല്‍’ എന്നീ മലയാളം സിനിമങ്ങളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. കാര്‍ത്തിക് ഇളയരാജ, യുവന്‍ ശങ്കര്‍ രാജ എന്നിവരാണ് സഹോദരങ്ങള്‍. മൃതദേഹം നാളെ ചെന്നൈയിലെത്തിക്കും.

‘രാസയ്യ’ എന്ന ചിത്രത്തില്‍ ഇളയരാജയുടെ സംഗീതത്തില്‍ പാടിയാണ് ഭവതരിണി പിന്നണിഗാനരംഗത്തേക്ക് ചുവടുവച്ചത്. 2002ല്‍ രേവതി സംവിധാനം ചെയ്ത ‘മിത്ര്, മൈ ഫ്രണ്ട്’ എന്ന ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ചു. തുടര്‍ന്ന് ‘ഫിര്‍ മിലേംഗെ’ ഉള്‍പ്പെടെ നിരവധി സിനിമകള്‍ക്കും സംഗീതം നല്‍കി. മലയാളചിത്രമായ ‘മായാനദി’ ആയിരുന്നു അവസാന ചിത്രം.

Exit mobile version