ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി പ്രാണയുടെ രണ്ടാമത്തെ മോഷന്‍ പോസ്റ്റര്‍

നിത്യമേനോന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ രണ്ടാമത്തെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി റിലീസ് ചെയ്യാന്‍ പോകുന്ന ദൃശ്യ ശ്രവ്യ വിസ്മയം പ്രാണയുടെ രണ്ടാമത്തെ മോഷന്‍ പോസ്റ്റര്‍. വികെ പ്രകാശ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നത് നിത്യമേനോനാണ്.

നിത്യമേനോന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ രണ്ടാമത്തെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. റസൂല്‍ പൂക്കുട്ടി, പിസി ശ്രീറാം, ലൂയിസ് ബാങ്ക്‌സ് എന്നിവരാണ് ചിത്രത്തിന്റെ അണിയറയിലെ മറ്റ് അമരക്കാര്‍.

വിന്‍സി രാജ് ആണ് ചിത്രത്തിന്റെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇതൊരു ത്രില്ലര്‍ ചിത്രമാണ്. ഇന്ത്യയുടെ തെക്കേ ഭാഗത്തുള്ള ഒരു ഹില്‍ സ്റ്റേഷന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത് എന്നാണ് സൂചന.

Exit mobile version